Your Image Description Your Image Description

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. അമ്പൂരി മായം കോലോത്ത് വീട്ടിൽ രാജി (34)യാണ് ഭർത്താവിന്റെ കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ (50) പോലീസ് അറസ്റ്റ് ചെയ്‌തു .

രാജിയെ മനോജ് മായത്തെ ആശുപത്രിയിൽപോയി മടങ്ങിവരുന്ന സമയത്ത് ആക്രമിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലും കുത്തേറ്റ രാജി യുടെ മൂക്ക് ഛേദിച്ച നിലയിലാണ്. രാജിയുടെ മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഭർത്താവുമായി വേർപിരിഞ്ഞ രാജി ഒരു വർഷത്തോളമായി അമ്മക്കും അച്ഛനും ഒപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും അടുത്ത വീടുകളിലായിരുന്നു താമസിച്ചിരുന്നത് . ഇവർക്ക് രണ്ടു മക്കളുണ്ട്. മകൾ അച്ഛന്റെ കൂടെയും മകൻ അമ്മയുടെ കൂടെയും ആയിരുന്നു താമസിച്ചിരുന്നത് .

Leave a Reply

Your email address will not be published. Required fields are marked *