Your Image Description Your Image Description
Your Image Alt Text

ജുബൈൽ: ജുബൈലിൽ ദീർഘകാലം സാമൂഹിക സാംസ്​കാരിക രംഗത്ത്​ സജീവ സാന്നിധ്യമായിരുന്ന ചിത്രകാരനും എഴുത്തുകാരനുമായ എം.കെ. ജയകൃഷ്ണൻ (62) നിര്യാതനായി.

കോഴിക്കോട് വടകര സ്വദേശിയാണ്. കഴിഞ്ഞ ദിവസം വടകരയിലെ വീട്ടിൽവെച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

‘അസിന്താര’ മുതൽ ‘താമരക്കുളം’ വരെയുള്ള 14 ചെറുകഥകൾ അടങ്ങിയ ‘എം.കെ. ജയകൃഷ്ണ​െൻറ ചെറുകഥകൾ’ എന്ന സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജുബൈൽ അൽ വഫ പ്രി​േൻറഴ്സിൽ മാർക്കറ്റിങ്​ മാനേജരായിരുന്ന അദ്ദേഹം ഇവിടെയുണ്ടായിരുന്ന കാലയളവിലും പിന്നീട് നാട്ടിൽ പോയശേഷവും എഴുതി തീർത്ത കഥകളാണ് സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *