Your Image Description Your Image Description

 

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും എന്നാൽ, വയനാട് ലോക്സഭ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും കെ മുരളീധരൻ. തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പൊതുരംഗത്തുനിന്ന് തൽക്കാലത്തേക്ക് വിട്ടുനിൽക്കുകയാണെന്നും ഇനി മത്സരിക്കാനില്ലെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു.

എന്നാൽ, വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതോടെയാണ് പ്രചാരണത്തിനിറങ്ങുമെന്നും മാറി നിൽക്കാനാകില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കിയത്. നെഹ്‌റു കുടുംബം മത്സരിക്കുമ്പോൾ കോൺഗ്രസ് പ്രവർത്തകന് മാറി നിൽക്കാനാകില്ല. അതിനാൽ തന്നെ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങും. എന്നാൽ, പാലക്കാട്ട് മത്സരിക്കാൻ ഇല്ല. വട്ടിയൂർക്കാവ് തൻറെ വീട് ആണ്. ഇപ്പോൾ തനിക്ക് സമയം ഉള്ളതിനാൽ ഇനി വട്ടിയൂർക്കാവിൽ എല്ലാ കാര്യങ്ങളിലും സജീവമായി ഉണ്ടാകും എന്നും മുരളീധരൻ പറഞ്ഞു. കെ മുരളീധരൻ പങ്കെടുക്കുന്ന നേതാവ് നിലപാട് ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഏഷ്യാനെറ്റ് ന്യൂസിൽ കാണാം.

Leave a Reply

Your email address will not be published. Required fields are marked *