Your Image Description Your Image Description

 

ഔറംഗാബാദ്: സമൂഹ മാധ്യമങ്ങളിലിടാനായി റീൽസ് പകർത്തുന്നതിനിടെയുണ്ടായ അപകടത്തിൽ യുവതി മരിച്ചു. ഔറംഗാബാദിലാണ് സംഭവം. റീൽസ് എടുക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. 23കാരി ശ്വേത സുർവാസെ ആണ് മരിച്ചത്.

റിവേഴ്സ് ഗിയറിലായിരുന്ന കാർ നിയന്ത്രണം വിട്ട് തൊട്ടടുത്ത മതിൽ തകർത്ത് 300 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ഉ‍ടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആരും സാഹസിക റീലുകൾക്ക് മുതിരരുതെന്ന് മഹാരാഷ്ട്ര പൊലീസ് മുന്നറിയിപ്പ് നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *