Your Image Description Your Image Description

തിരുവനന്തപുരം: പാർട്ടി നേതൃത്വത്തിന് തിരുത്തലുകൾ നിർദേശിച്ച് മുതിർന്ന സി.പി.എം നേതാവ് തോമസ് ഐസക്. ജനങ്ങളോട് തുറന്ന മനസ്സോടെ സംവദിക്കണമെന്നും തിരുത്തേണ്ടത് തിരുത്തി തന്നെ മുന്നോട്ടുപോകാൻ തയാറാകണമെന്നും തോമസ് ഐസക് പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഭിപ്രായപ്രകടനം.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ അനുഭാവികളായ ഒരു വിഭാഗം പാർട്ടിക്കെതിരായി വോട്ടു ചെയ്തു. അത് എന്തുകൊണ്ടാണെന്ന് മനസിലാക്കണമെങ്കിൽ പൊതുജനങ്ങളുമായി സംവാദം ഉണ്ടാകണം. പാർട്ടി പ്രവർത്തകരുടെ ശൈലിയിൽ അതൃപ്തിയുണ്ടോ,

അഴിമതി സംബന്ധിച്ച ആക്ഷേപങ്ങളിലുള്ള ദേഷ്യമാണോ, സർക്കാറിന്റെ പ്രവർത്തനങ്ങളോടുള്ള അനിഷ്ടമാണോ അതുമല്ല അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാത്തതിലുള്ള ദേഷ്യമാണോ കാരണമെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും അദ്ദേഹം തുറന്നടിച്ചു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാരായ മനുഷ്യരാണ് സി.പി.എമ്മിന്റെ വോട്ടർമാരിൽ ഭൂരിപക്ഷവും. അവർ എന്തുകൊണ്ട് മാറി ചിന്തിച്ചൂവെന്ന് ചോദിച്ചറിയേണ്ടതുണ്ട്. തോൽവിയുടെ കാരണങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യുമ്പോളും ജനങ്ങൾക്ക് ചെവികൊടുക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സോഷ്യൽ മീഡിയയിൽ നടത്തുന്ന ഇടപെടലുകൾ വേണ്ടതാണ്. പാർട്ടിയെ സംരക്ഷിക്കാൻ ഔദ്യോഗിക ഹാൻഡിലുകൾക്ക് പുറമെ ഒത്തിരിപേർ പോരാളികളായി സ്വയം ഇറങ്ങണം. പക്ഷേ, ചില അനഭിഷണീയമായ പ്രവണതകളുണ്ട്. നമ്മൾ ആരോടാണോ പറയാൻ ശ്രമിക്കുന്നത്, അവരെ പാർട്ടിയിൽ നിന്നും അകറ്റാൻ ശ്രമിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങളും മറ്റും സാമൂഹ്യമാധ്യമങ്ങളിൽ നടത്തിയ നടത്തുമ്പോൾ വിപരീതഫലമാണുണ്ടാക്കുകയെന്നും അദ്ദേഹം ‘പോരാളി ഷാജി’ വിഷയം മുൻ നിർത്തി ചൂണ്ടിക്കാണിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *