Your Image Description Your Image Description

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ നാളെ പാകിസ്ഥാനെ നേരിടാനിറങ്ങുമ്പോള്‍ ഓപ്പണര്‍ സ്ഥാനത്ത് രോഹിത് ശര്‍മക്ക് ഒപ്പം വിരാട് കോലി തന്നെ ഓപ്പണറായി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐപിഎല്ലില്‍ ഓപ്പണറായി തകര്‍ത്തടിച്ചെങ്കിലും അയര്‍ലന്‍ഡിനെതരായ ആദ്യ മത്സരത്തില്‍ ഒരു റണ്‍ മാത്രമെടുത്ത് പുറത്തായ കോലി നിരാശപ്പെടുത്തിയിരുന്നു. നാസൗ കൗണ്ടി സ്റ്റേഡിയത്തിലെ അപ്രതീക്ഷിത ബൗണ്‍സുള്ള പിച്ചില്‍ കോലിക്ക് താളം കണ്ടെത്താന് കഴിഞ്ഞിരുന്നില്ല.

ഈ സാഹചര്യത്തില്‍ നാളെ പാകിസ്ഥാനെതിരെയും കോലിയാണ് ഓപ്പണറായി ഇറങ്ങുന്നതെങ്കില്‍ ഇന്ത്യ ബുദ്ധിമുട്ടുമെന്ന് തുറന്നു പറയുകയാണ് മുന്‍ പാക് വിക്കറ്റ് കീപ്പറായ കമ്രാന്‍ അക്മൽ. വിരാട് കോലി ഓപ്പണറാവാതെ മൂന്നാം നമ്പറിലിറങ്ങുന്നതാണ് ഉചിതം. രോഹിത്തിനൊപ്പം യശസ്വി ജയ്സ്വാളാണ് ഓപ്പൺ ചെയ്യേണ്ടത്. ഇതോടെ മൂന്നാം നമ്പറിലിറങ്ങുന്ന കോലിക്ക് കളി ഫിനിഷ് ചെയ്യാന്‍ അവസരം ലഭിക്കും. ഇന്ത്യയുടെ ഇപ്പോഴത്തെ ബാറ്റിംഗ് ഓര്‍ഡര്‍ ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല. കോലി ഓപ്പണറായി ഇറങ്ങിയാല്‍ മത്സരത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ ഇന്ത്യ പാടുപെടുമെന്നാണ് തോന്നുന്നത്. അതിന് പകരം കോലി ഒരറ്റത്ത് നിന്ന് കളി ഫിനിഷ് ചെയ്യുകയാണ് വേണ്ടത്. കോലിയെ ഓപ്പണറാക്കിയത് അബദ്ധമാണെന്നും കമ്രാന്‍ അക്മല്‍ യുട്യൂബ് വീഡിയോയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *