Your Image Description Your Image Description

ദയാവധം നിയമവിധേയമാക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് അവരുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള നിഷ്‌ക്രിയ ദയാവധം അനുവദിക്കുന്നതിൽ ഡോക്‌ടർമാർക്ക് ഉചിത തീരുമാനം കൈക്കൊള്ളാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട് പെരുമാറ്റച്ചട്ടങ്ങളിലാണ് ഈ വ്യവസ്ഥ.

ജീവിതത്തിലേയ്ക്ക് ഇനിയൊരിക്കലും തിരിച്ചുവരാനാവാത്ത വിധം സമീപഭാവിയിൽ മരണമുറപ്പായ രോഗാവസ്ഥയെയാണ് മാറാരോഗമായി കരടുരേഖയിൽ നിർവചിച്ചിട്ടുള്ളത്. ആരോഗ്യമേഖലയിൽ നിന്നടക്കമുള്ളവർ കരടിന്മേൽ ഒക്‌ടോബർ 20നകം അഭിപ്രായം അറിയിക്കണമെന്നാണ് മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.

അതേസമയം, ദയാവധം സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ വ്യവസ്ഥയ്ക്കെതിരെ രംഗത്തെത്തി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ . ഡോക്‌ടർമാരെ നിയമക്കുരുക്കിലാക്കുന്ന ചട്ടമാണിതെന്ന് ഐഎംഎ വിമർശിച്ചു.

ജീവൻരക്ഷാ സംവിധാനങ്ങൾ നൽകുന്നത് അനാവശ്യമായി കാര്യങ്ങൾ നീട്ടികൊണ്ടുപോകാൻ മാത്രമാണെന്ന പ്രതീതി സമൂഹത്തിലുണ്ടാക്കും. വെന്റിലേറ്റർ ഒഴിവാക്കാൻ നാല് സാഹചര്യങ്ങൾ മാർഗനിർദേശമായി നൽകിയത് അനുചിതമാണ്. ഇക്കാര്യങ്ങൾ സർക്കാരിനെ അറിയിക്കുമെന്നും ഐഎംഎ പ്രസിഡന്റ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *