Your Image Description Your Image Description

 

കൊച്ചി: മഴക്കാലം ആസ്വാദ്യകരമാക്കാൻ കൊച്ചി വണ്ടർലാ സവിശേഷമായ മൺസൂൺ ഓഫർ അവതരിപ്പിച്ചു. ആദ്യമായി ലഭ്യമാക്കുന്ന ഈ ഓഫർ സ്വന്തമാക്കുന്ന സന്ദർശകർക്ക് ആഹ്ളാദകരമായ റൈഡുകൾ, ഉന്മേഷദായകമായ വാട്ടർ സ്ലൈഡുകൾ, നോൺ-സ്റ്റോപ്പ് വിനോദ പരിപാടികൾ എന്നിവ ആസ്വദിക്കാൻ കഴിയും. വണ്ടർലായിൽ സജ്ജീകരിച്ചിട്ടുള്ള സ്‌കൈ വീലിൽ കയറുന്ന അതിഥികൾക്കായി ദൂരക്കാഴ്ചകളുടെ ആവേശം മാത്രമല്ല, ഒപ്പം ചായയും പക്കോഡയും പഴംപൊരിയുമൊക്കെ അടങ്ങുന്ന ലഘുഭക്ഷണവും വിളമ്പും.

മികച്ച വിനോദാനുഭവം പ്രദാനം ചെയ്യുന്നതിൽ പ്രതിജ്ഞാബദ്ധരായ കൊച്ചി വണ്ടർലാ, സന്ദർശകർക്ക് ഇതോടനുബന്ധിച്ച് നിരവധി കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 1 നും ജൂൺ 9 നുമിടയ്ക്ക് രണ്ടു ടിക്കറ്റ് വാങ്ങിയാൽ ഒരു ടിക്കറ്റ് സൗജന്യം എന്ന ഓഫർ ലഭ്യമാകും. ഇങ്ങനെ വാങ്ങുന്ന ടിക്കറ്റുകൾക്ക് ജൂൺ 30 വരെ കാലാവധി ഉണ്ടാകും. ജൂൺ 1 നും ജൂൺ 9 നുമിടയ്ക്ക് ബുക്ക് ചെയ്യുന്ന 16-24 വയസ് പ്രായമുള്ള വിദ്യാർത്ഥികൾക്ക് മാത്രമായി 2 വാങ്ങിയാൽ 2 സൗജന്യം എന്ന ഓഫറുമുണ്ട്. ജൂൺ 30 വരെ ഈ ടിക്കറ്റുകൾ ഉപയോഗിക്കാം. ഇത് കൂടാതെ, വണ്ടർ വുമൺ ഓഫർ എന്ന പേരിൽ ജൂണിലെ എല്ലാ ബുധനാഴ്ചകളിലും സ്ത്രീകൾക്ക് 2 ടിക്കറ്റ് വാങ്ങിയാൽ 2 ടിക്കറ്റ് സൗജന്യം എന്ന ഓഫറും ലഭ്യമാകും.

”ഈ മഴക്കാലത്ത് വണ്ടർലയുടെ മാസ്മരികത അനുഭവിക്കാൻ എല്ലാവരേയും ക്ഷണിക്കുന്നു. ആഹ്‌ളാദകരമായ റൈഡുകൾ മുതൽ സീസണൽ ട്രീറ്റുകൾ വരെ നൽകുന്നവയാണ് ഞങ്ങളുടെ ഓഫറുകൾ. എല്ലാ പ്രായത്തിലുമുള്ള സന്ദർശകരെ ആകർഷിക്കുന്നതിനും ആനന്ദിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തതാണ് ഈ പുതിയ എക്‌സ്‌ക്ലൂസീവ് മൺസൂൺ ഓഫർ. ഇതിലൂടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഒരുമിച്ച് കൊണ്ടുവന്ന് സന്തോഷകരവും അവിസ്മരണീയവുമായ ഒരു അനുഭവം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

മഴ ആസ്വദിക്കുന്നതിനൊപ്പം പ്രിയപ്പെട്ടവരുമായി മറക്കാനാവാത്ത ഓർമ്മകൾ സൃഷ്ടിക്കുവാൻ അവസരമുണ്ടാക്കുക എന്ന ലക്ഷ്യമാണ് വണ്ടർലായ്ക്ക് ഉള്ളത്. ഓൺലൈൻ പോർട്ടൽ വഴി എൻട്രി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. സന്ദർശകർക്ക് കൗണ്ടറുകളിൽ നിന്ന് നേരിട്ടും ടിക്കറ്റുകൾ വാങ്ങാം. കൊച്ചി വണ്ടർലായെ ബന്ധപ്പെടാൻ 0484-3514001, 7593853107 എന്നീ നമ്പറുകളിൽ വിളിക്കാം.

Leave a Reply

Your email address will not be published. Required fields are marked *