Your Image Description Your Image Description

ചെന്നൈ: കള്ളക്കുറിച്ചിയിൽ 68 പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യ കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് (സിബിഐ) മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നതിൽ തമിഴ്നാട് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ജസ്റ്റിസ് ഡി കൃഷ്ണകുമാറും ജസ്റ്റിസ് പി ബി ബാലാജിയും ചൂണ്ടിക്കാട്ടി.

പ്രധാന പ്രതിയായ ഗോവിന്ദരാജ് എന്ന കണ്ണുക്കുട്ടിയ്‌ക്കെതിരെ നിരവധി കേസുകള്‍ ചുമത്തിയിട്ടും അനധികൃതമായി കള്ളക്കടത്ത് വില്‍പന നടത്തുന്നുവെന്നത് അമ്പരപ്പിക്കുന്ന സംഭവമാണ്. എന്തുകൊണ്ട് പോലീസിന് ഇയാളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയുന്നില്ല എന്നും കോടതി ചോദിച്ചു. കേസില്‍ പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന ആശങ്ക ബലപ്പെടുന്നുവെന്നും കോടതി പറഞ്ഞു.

സംഭവത്തിൽ ഉദ്യോഗസ്ഥര്‍ക്കെതി സ്വീകരിച്ച അച്ചടക്ക നടപടിയെക്കുറിച്ച് പരാമര്‍ശിക്കാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാരിനെയും കോടതി രൂക്ഷമായി വിമർശിച്ചു. പൊലീസ് സ്റ്റേഷനില്‍ നിന്ന് ഒരു കല്ലെറിഞ്ഞാന്‍ എത്തുന്ന ദൂരത്താണ് സംഭവം നടന്നത്. എന്നിട്ടും ഇതെങ്ങനെ ശ്രദ്ധിക്കപ്പെടാതെ പോയി എന്നത് കോടതിയെ അദ്ഭുതപ്പെടുത്തുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തപ്പോള്‍ ശരിയായ കാരണങ്ങളില്ലാതെ സസ്‌പെന്‍ഷനുകളിലൊന്ന് റദ്ദാക്കപ്പെടുകയും ചെയ്തു.

ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാളെ സസ്പെന്‍ഡ് ചെയ്യുകയും സെന്‍സിറ്റീവ് അല്ലാത്ത തസ്തികയില്‍ നിയമിക്കുകയും ചെയ്തിട്ടും, ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് അച്ചടക്ക നടപടി സ്വീകരിച്ചുവെന്ന് തെളിയിക്കാന്‍ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *