Your Image Description Your Image Description

ഡല്‍ഹി: ഇന്ത്യ-കാരികോം ഉച്ചകോടി, കരീബിയന്‍ രാജ്യങ്ങളിലെ ഉന്നത നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നിരവധി പ്രധാന മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തു.

രണ്ടാമത് ഇന്ത്യ-കരീബിയന്‍ കമ്മ്യൂണിറ്റി (കാരികോം) ഉച്ചകോടിക്കിടെ കരീബിയന്‍ പങ്കാളി രാജ്യങ്ങളിലെ നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തി. മോദി നേരത്തെ ഗയാനയില്‍ എത്തിയിരുന്നു. 50 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ രാഷ്ട്രത്തലവന്‍ ഗയാന സന്ദര്‍ശിക്കുന്നത്.

“ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലിയുമായി ഒരു മികച്ച കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ഇന്ത്യയുമായി ശക്തമായ ബന്ധം ആഗ്രഹിക്കുന്നു. നൈപുണ്യ വികസനം, ശേഷി വികസനം, കൃഷി, ഫാര്‍മസ്യൂട്ടിക്കല്‍സ്, വിദ്യാഭ്യാസം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി വികസന സഹകരണം തുടങ്ങിയവയെപ്പറ്റി അവലോകനം നടത്തി.” – മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *