Your Image Description Your Image Description

കോഴിക്കോട്: 3000 രൂപ വിലയുള്ള 11 മദ്യ കുപ്പികൾ മോഷ്ടിച്ച നാല് യുവാക്കള്‍ പിടിയില്‍. കക്കോടി ബിവറേജസ് സെൽഫ് സർവീസ് ഔട്ട്‌ലെറ്റിൽ മോഷണം പതിവാക്കിയ ഇവർ നാലുദിവസങ്ങളിലായി 11 കുപ്പി മദ്യം കവർന്ന നാലുപേരിൽ രണ്ടുപേരാണ് പിടിയിലായത്. അന്നശ്ശേരി പരപ്പാറ എടവനക്കുഴി കോളനിയിലെ മുഹമ്മദ് ആസിഫ് (20), സച്ചിൻ പ്രഭാകരൻ (23) എന്നിവരെയാണ് ചേവായൂർ പോലീസ് അറസ്റ്റുചെയ്തത്.

ബിവറേജസ് ഔട്ട്‌ലെറ്റ് മാനേജർ അവധി കഴിഞ്ഞ് തിരിച്ച് ജോലിയിൽ എത്തിയ ശേഷം കണക്കെടുത്തപ്പോഴാണ് കുപ്പികളുടെ കുറവുള്ളതായി കണ്ടെത്തിയത്. ഉടൻ ജീവനക്കാരുടെ സഹായത്തോടെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മേയ് 16, 19, 24, 25 തീയതികളിലാണ് മോഷണം നടന്നത് എന്ന് വിവരം ലഭിച്ചു . അതിൽ നിന്ന്ഔട്ട്‌ലെറ്റിനകത്തു കയറി നാലുപേരും കുപ്പികളെടുക്കുന്നതും അരയിലേക്ക് തിരുകി കടന്നുകളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട് . അങ്ങനെ മാനേജർ 28-ന് ചേവായൂർ പോലീസിൽ പരാതിനൽകുകയായിരുന്നു. 3000 രൂപവരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യമാണ് മോഷണംപോയത് .

സംഭവത്തിൽ ഇനിയും പിടിയിലാവാനുള്ള രണ്ടുപേരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെയും അടുത്തദിവസങ്ങളിലായി പിടികൂടുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട് . അറസ്റ്റുചെയ്ത രണ്ടുപേരെയും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *