Your Image Description Your Image Description

ഗസ്സയിലെ ഇസ്രാ​യേൽ ആക്രമണ​ത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തറും ഫ്രാൻസും. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഫ്രാൻസ് സന്ദർശനത്തിന്റെ ഭാഗമായ സംയുക്ത പ്രസ്താവനയിലാണ് ഗസ്സയിലെ കൂട്ടക്കൊലയെയും ജീവിക്കാനുള്ള അവകാശ നിഷേധത്തെയും വിമർശിച്ചത്. അടിയന്തര വെടിനിർത്തലിനും ഇരുരാഷ്ട്ര നേതാക്കളുടെയും സന്ദർശനത്തിൽ ആഹ്വാനം ചെയ്തു.

ഇതിനുപുറമെ, ഗസ്സയിലേക്ക് 200 ദശലക്ഷം ഡോളറിന്റെ മാനുഷിക സഹായമെത്തിക്കാൻ തീരുമാനമായി. മാനുഷിക സഹായമെത്തിക്കാൻ ഗസ്സയുടെ വടക്കൻ അതിർത്തികൾ ഉൾപ്പെടെ എല്ലാ ക്രോസിങ്ങുകളും തുറക്കണമെന്നും ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *