Your Image Description Your Image Description

ഒമാനിൽ ഈ ​വ​ർ​ഷം ഹ​ജ്ജി​ന്​ അ​ർ​ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക എ​ൻ​ഡോ​വ്​​മെ​ന്‍റ്​-​മ​ത​കാ​ര്യ (മെ​റ) മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​വ​സ​രം ല​ഭി​ച്ച​വ​രെ ടെ​ക്​​സ്റ്റ്​ സ​ന്ദേ​ശം വ​ഴി വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ർ​ഹ​രാ​യ​വ​ർ 10 ദി​വ​സ​ത്തി​ന​കം http://hajj.om പോ​ർ​ട്ട​ലി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള ഇ​ല​ക്ട്രോ​ണി​ക് ര​ജി​സ്ട്രേ​ഷ​ൻ സം​വി​ധാ​നം വ​ഴി 50 ശ​ത​മാ​നം തു​ക അ​ട​ച്ച്​ ഹ​ജ്ജ് ക​മ്പ​നി​ക​ളു​മാ​യി ക​രാ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന് ഹ​ജ്ജ് കാ​ര്യ​ത്തി​നു​ള്ള സ്ഥി​രം സ​മി​തി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

എ​ൻ​ഡോ​വ്‌​മെൻറ് മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് ബി​ൻ സാ​ലി​ഹ് ബി​ൻ സു​ഫ്യാ​ൻ അ​ൽ റാ​ഷി​ദി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു സ​മി​തി ചേ​ർ​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​നു​ള്ള​ സേ​വ​ന ഫീ​സ്​ എ​ൻ​ഡോ​വ്‌​മെൻറ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. മ​ദീ​ന​യി​ലേ​ക്ക്​ വി​മാ​ന​മാ​ർ​ഗ്ഗം 6,274.98 സൗ​ദി റി​യാ​ലും ജി​ദ്ദ​യി​ലെ കി​ങ്​ അ​ബ്ദു​ൽ അ​സീ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ 6,078.33 സൗ​ദി റി​യാ​ലുമാണ്​ നി​ര​ക്ക്.

Leave a Reply

Your email address will not be published. Required fields are marked *