Your Image Description Your Image Description

ഭാരതത്തിലെ മുൻ നിര സ്വകാര്യമേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക് ചെറുപട്ടണങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും പ്രഗതി സേവിങ്സ് അക്കൗണ്ട് ആരംഭിക്കുന്നു.

ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമായി തങ്ങളുടെ 51% ശാഖകളുള്ള HDFC ബാങ്ക് ഗ്രാമീണ സമ്പദ്വ്യവസ്ഥകളെ പിന്തുണയ്ക്കുകയും, സാമ്പത്തിക ഭദ്രതക്ക് പ്രേരണ നൽകുകയും ചെയ്യുന്നു. HDFC ബാങ്കിൻ്റെ പ്രഗതി സേവിങ്സ് അക്കൗണ്ട് ഭാരതത്തിലെ കർഷകരുൾപ്പടെയുള്ള (പരമ്പരാഗത, കന്നുകാലി വളർത്തൽ, മത്സ്യബന്ധന, കോഴി വളർത്തൽ, പശുവളർത്തൽ എന്നിവയടങ്ങുന്ന) കാർഷികമേഖല, സ്വയം തൊഴിൽ കണ്ടെത്തിയ വ്യക്തികൾ, ഗ്രാമവാസികൾ, സ്വയം സഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ എന്നിവയ്ക്കായി ഒരു സമഗ്ര ബാങ്കിങ് പദ്ധതിയാണ് ലക്ഷ്യമിടുന്നത്.

HDFC ബാങ്കിൻ്റെ ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള 4600-ലധികം ശാഖകൾ ഗ്രാമീണ സാമ്പത്തിക വികസനത്തിന് ഉതകുന്ന, ഇന്ത്യയിലെ ജനസംഖ്യയുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗത്തേക്ക് ഉൽപ്പന്നം എത്തിക്കുന്നതിനുള്ള ടച്ച് പോയിൻ്റുകളായി പ്രവർത്തിക്കും. കൂടാതെ, മേഖലയിൽ ആദ്യമായി ബിഗ്‌ഹാറ്റുമായുള്ള പങ്കാളിത്തം, 17 ദശലക്ഷത്തിലധികം കർഷകർക്ക് കിഴിവുകൾ, മെച്ചപ്പെട്ട ഉൽപ്പാദനക്ഷമതയ്‌ക്കായി കാർഷിക വിഭവങ്ങളിലേക്കുള്ള പ്രവേശനം എന്നിങ്ങനെയുള്ള സവിശേഷതകളും ഈ പുതിയ സംരംഭം വാഗ്ദാനം നൽകുന്നു.

കൂടാതെ, HDFC എർഗോ ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡുമായി സഹകരിച്ച് ഇരുചക്രവാഹന വായ്പ (TWL), ട്രാക്ടർ ലോൺ (TRL), ഗോൾഡ് ലോൺ, കിസാൻ ഗോൾഡ് കാർഡ് ((KGC) ഉൽപ്പന്നങ്ങൾ, കന്നുകാലി ഇൻഷുറൻസ് എന്നിവയിൽ ഡിസ്കൗണ്ട് അസറ്റ് ഓഫറുകൾ ഉൾപ്പെടെ വിപുലമായ പ്രത്യേകമായി തയ്യാറാക്കിയ വാഗ്ദാനങ്ങൾ ബാങ്ക് കൊണ്ടുവരുന്നു. കൂടാതെ, യോഗ്യരായ ഉപഭോക്താക്കൾക്ക് ബാങ്കിൻ്റെ സവിശേഷ വാഗ്ദാനമായ വിശേഷ് ഉപയോഗപ്പെടുത്താനാകും. ഇത് വിവിധ ആവശ്യങ്ങളുള്ള കർഷകരുടെ വർദ്ധിച്ചുവരുന്ന വിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി SURU ഉപഭോക്താക്കൾക്ക് പ്രത്യേകമായി തയ്യാർ ചെയ്ത HNI വാഗ്ദാനമാണ്.

സേവിംഗ്‌സ് അക്കൗണ്ടുകൾ, ക്രെഡിറ്റ് സപ്പോർട്ട്, ഡിജിറ്റൽ ബാങ്കിംഗ് ടൂളുകൾ, ഇൻഷുറൻസ്, സർക്കാർ സബ്‌സിഡികളിലേക്കുള്ള പ്രവേശനം എന്നിവയുൾപ്പെടെ അനുയോജ്യമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്ത് കാർഷിക സമൂഹത്തിന് സാമ്പത്തിക സേവനങ്ങൾക്കിടയിലുള്ള വിടവ് നികത്തുകയാണ് HDFC ബാങ്കിൻ്റെ പ്രഗതി സേവിംഗ്‌സ് അക്കൗണ്ട് ലക്ഷ്യമിടുന്നത്. ഗ്രാമീണ ഡിജിറ്റൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിൽ ബാങ്കിൻ്റെ ശ്രദ്ധ കേന്ദ്രീകരിച്ച്, ഈ സംരംഭം കർഷകർക്കും ഗ്രാമീണ നിവാസികൾക്കും കാർഷിക സാങ്കേതിക വിദ്യകൾ, ഗുണമേന്മയുള്ള നിർദ്ദേശങ്ങൾ, സാമ്പത്തിക സ്രോതസ്സുകൾ എന്നിവയിലേക്ക് മികച്ച പ്രവേശനം നൽകി അവരെ ശാക്തീകരിക്കുകയും ഗ്രാമീണ മേഖലകളിൽ സാമ്പത്തിക ഉൾപ്പെടുത്തലും സുസ്ഥിരമായ വളർച്ചയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

പ്രഗതി സേവിങ്സ് അക്കൗണ്ടിൻ്റെ പ്രധാന സവിശേഷതകൾ:

പ്രത്യേക ഡിസ്‌കൗണ്ടുകൾ: ബിഗ്ഹാറ്റുമായുള്ള HDFC-യുടെ പങ്കാളിത്തം, കർഷകർക്ക് മികച്ച വിലയിളവുകളിലേക്കും ഉന്നത ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളിലേക്കും പ്രവേശനം പ്രദാനം ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ കാർഷിക ഉപകരണങ്ങൾ, വിത്തുകൾ, വളങ്ങൾ എന്നിവയിൽ പ്രത്യേക കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.

അനുയോജ്യമായ ഓഫറുകൾ: കുറഞ്ഞ പരിപാലന ആവശ്യകതകളും ഗ്രാമീണ, അർദ്ധ നഗര ഉപഭോക്താക്കൾക്ക് പ്രത്യേക ആനുകൂല്യങ്ങളും പോലെയുള്ള ഇഷ്‌ടാനുസൃത സവിശേഷതകളുമായാണ് പ്രഗതി സേവിംഗ്സ് അക്കൗണ്ട് വരുന്നത്.

മെച്ചപ്പെടുത്തിയ ഡിജിറ്റൽ ആക്‌സസ്: ഈ ഉൽപ്പന്നത്തിലൂടെ, HDFC ബാങ്ക് ലക്ഷ്യമിടുന്നത് സാമ്പത്തിക സാക്ഷരത പ്രോത്സാഹിപ്പിക്കാനും ബാങ്കിംഗും സാമ്പത്തിക മാനേജ്‌മെൻ്റും ലളിതമാക്കുന്ന സാങ്കേതികവിദ്യയിലേക്ക് പ്രവേശനം നൽകിക്കൊണ്ട് ഗ്രാമീണരെ ശാക്തീകരിക്കാനും ലക്ഷ്യമിടുന്നു.

“HDFC സാമ്പത്തിക ഉൾപ്പെടുത്തലിനും കാർഷിക ശാക്തീകരണത്തിനും പ്രതിജ്ഞാബദ്ധമാണ്. ഞങ്ങളുടെ പ്രഗതി സേവിംഗ്‌സ് അക്കൗണ്ടിലൂടെ, ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ക്രെഡിറ്റ് ആക്‌സസ് ചെയ്യുന്നതിനും നേട്ടങ്ങൾ കൈവരിക്കുന്നതിനുമുള്ള ഉപകരണങ്ങളും വിഭവങ്ങളും ഉപയോഗിച്ച് കർഷകരെയും ഗ്രാമീണ സമൂഹങ്ങളെയും ശാക്തീകരിക്കുന്നതിനായി BigHaat-മായി ഞങ്ങളുടെ പങ്കാളിത്തം പോലുള്ള മേഖലയിൽ ആദ്യമായുള്ള നിരവധി കാര്യങ്ങൾ ഞങ്ങൾ അവതരിപ്പിക്കുന്നു. മികച്ച സാമ്പത്തിക ഫലങ്ങൾ ഗ്രാമീണ വികസനത്തെ പിന്തുണയ്ക്കുകയും പ്രാദേശിക സമൂഹങ്ങളെ ഉന്നതിയിൽ എത്തിക്കുകയും ചെയ്യുന്ന സമഗ്രവും സുസ്ഥിരവുമായ ഒരു ആവാസവ്യവസ്ഥയെ വളർത്തിയെടുക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു.” – പേയ്‌മെൻ്റുകൾ, ബാധ്യതാ ഉൽപ്പന്നങ്ങൾ, ഉപഭോക്തൃ ധനകാര്യം, മാർക്കറ്റിംഗ് എന്നിവയുടെ കൺട്രി ഹെഡ് പരാഗ് റാവു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *