Your Image Description Your Image Description

ഒരു ഫോൺപേ ഉൽപ്പന്നം, ഡിസ്കൗണ്ട് ബ്രോക്കിംഗ് ലാൻഡ്‌സ്‌കേപ്പിൽ വിപണിയിൽ ആദ്യമായി ‘ഷീറ്റിൻ്റെ’ സമാരംഭം പ്രഖ്യാപിച്ചു, ഇത് വിപണി പങ്കാളികളെ ശാക്തീകരിക്കാനും അവരുടെ വ്യാപാര അനുഭവം ഉയർത്താനും രൂപകൽപ്പന ചെയ്‌തിരിക്കുന്നു. വെബ് പ്ലാറ്റ്‌ഫോമായ trade.share.market-ൽ ഈ ടൂൾ ഇപ്പോൾ ലഭ്യമാണ്. മാർക്കറ്റ് ഡാറ്റ ഒരു സ്‌പ്രെഡ്‌ഷീറ്റിലേക്ക് നേരിട്ട് ഇംപോർട്ട് ചെയ്തുകൊണ്ടും ട്രേഡിംഗ് മോഡലുകളും സ്ട്രാറ്റജികളും തടസ്സമില്ലാതെ സൃഷ്‌ടിക്കാൻ അനുവദിച്ചുകൊണ്ടും ഷീറ്റ്സ് വ്യാപാരികളെ സഹായിക്കുന്നു. ഷീറ്റ്സിന്റെ ശ്രദ്ധേയമായ ലോഞ്ചിലൂടെ ഷെയർ.മാർക്കറ്റ് ട്രേഡിംഗ് മേഖലയെത്തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ഇതോടെ ഈ നൂതനമായ ഫീച്ചർ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ഏക ഡിസ്കൗണ്ട് ബ്രോക്കറായി മാറിയിരിക്കുകയാണ് ഷെയർ.മാർക്കറ്റ്. ഈ അത്യാധുനിക ടൂൾ മാർക്കറ്റ് പാർട്ടിസിപ്പന്റ്സിന് അവരുടെ സ്വന്തം ബുദ്ധി പ്രയോജനപ്പെടുത്താൻ സഹായിക്കുകയും ഉപകാരപ്രദമായ വിപണിസംബന്ധമായ ഉൾക്കാഴ്ചകൾ അവർക്ക് നൽകുകയും ചെയ്യുന്നു.

തങ്ങളുടെ പ്രത്യേക സ്ട്രാറ്റജികളോടും മാനദണ്ഡങ്ങളോടും യോജിക്കുന്ന തരത്തിലുള്ള നൂറുകണക്കിന് സ്റ്റോക്കുകൾ സ്വമേധയാ കൈകാര്യം ചെയ്യുകയും വിശകലനം ചെയ്യുകയുമാണ് സാധാരണ ട്രെഡർമാരും നിക്ഷേപകരും ചെയ്യാറുള്ളത്. ഇത് സമയമെടുക്കുന്നതും ബുദ്ധിമുട്ടുള്ളതുമായ ഒരു പ്രക്രിയയാണ്. ഷീറ്റ്സ് ഈ വെല്ലുവിളിയെ അഭിസംബോധന ചെയ്യുകയും ഓപ്‌ഷൻ സ്ട്രാറ്റജികൾ നിർമ്മിക്കുന്നതിനും വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള സിഗ്നലുകൾ സൃഷ്ടിക്കുന്നതിനും ട്രെൻഡുകൾ തത്സമയ അടിസ്ഥാനത്തിൽ ഫലപ്രദമായി വിശകലനം ചെയ്യുന്നതിനും വ്യാപാരി സമൂഹത്തെ പ്രാപ്‌തമാക്കുകയും ചെയ്യുന്നു.

ഷീറ്റ്സിന്റെ പ്രധാന സവിശേഷതകൾ:

● ആയാസരഹിതമായി വാച്ച്‌ലിസ്റ്റ് സൃഷ്ടിക്കാം, മാനേജ് ചെയ്യാം:  സ്റ്റോക്ക് വാച്ച്‌ലിസ്റ്റുകൾ എളുപ്പത്തിൽ സൃഷ്ടിക്കാനും കൈകാര്യം ചെയ്യാനും  സഹായിക്കുന്നതാണ് ഷീറ്റ്സ്. വ്യാപാരികൾക്ക് അവരുടെ പ്രത്യേക ആവശ്യകതകൾക്കനുസരിച്ച് ഇഷ്ടാനുസൃതം വാച്ച്‌ലിസ്റ്റുകൾ സൃഷ്ടിക്കാൻ കഴിയും. നിലവിലുള്ള വാച്ച്‌ലിസ്റ്റുകൾ ഇംപോർട്ട് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം, അവയിൽ തത്സമയ വിലയും ശതമാനത്തിലെ മാറ്റങ്ങളും സ്വയമേവ അപ്‌ഡേറ്റ് ചെയ്യുന്നു.   ഇതുവഴി, മാനുവൽ ട്രാക്കിംഗിൻ്റെ ബുദ്ധിമുട്ടില്ലാതെ വ്യാപാരികൾക്ക് അവരുടെ പ്രിയപ്പെട്ട സ്റ്റോക്കുകളിൽ ഉയർന്ന നേട്ടങ്ങൾ നേടാൻ സാധിക്കും.

● റിയൽ-ടൈം ഓപ്‌ഷൻ ചെയിൻ ഡാറ്റ: നിർണായക വിവരങ്ങൾ നഷ്‌ടമാകാതെ എവിടെയിരുന്നും മാർക്കറ്റ് ചലനങ്ങൾ ട്രാക്കുചെയ്യാൻ ഈ ഫീച്ചർ വ്യാപാരികളെ സഹായിക്കുന്നു. വ്യാപാരികൾക്ക് തത്സമയ ഓപ്‌ഷൻ ചെയിൻ ഡാറ്റയിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും. ഇത് അയേൺ കോൺഡോർ,  സ്ട്രാഡിൽസ് പോലുള്ള സങ്കീർണ്ണമായ ഓപ്ഷൻ സ്ട്രാറ്റജികൾ സൃഷ്ടിക്കാൻ അവരെ പ്രാപ്തരാക്കുന്നു. ഓരോ സെക്കൻഡിലും അപ്‌ഡേറ്റ് ചെയ്യുന്ന റിയൽ-ടൈം ഓപ്‌ഷൻ ചെയിൻ ഡാറ്റ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇഷ്‌ടാനുസൃതം  എൻട്രി, എക്‌സിറ്റ് സിഗ്നലുകൾ സൃഷ്‌ടിക്കാനും ഷീറ്റുകൾ ഉപയോഗിക്കാം.

● സ്ട്രാറ്റജി ബിൽഡിംഗ് ലളിതമാക്കുന്നു: വ്യാപാരികളെ കൂടുതൽ ശാക്തീകരിക്കുന്നതിന്, സ്ട്രാറ്റജികൾ തടസ്സമില്ലാതെ നിർമ്മിക്കുന്നതിനും പരീക്ഷിക്കുന്നതിനുമായി വില ശ്രേണികൾ ഉപയോഗിക്കാൻ ഷീറ്റ്സ് വ്യാപാരികളെ അനുവദിക്കുന്നു. ഉദാഹരണത്തിന്, തത്സമയ ഡാറ്റ സബ്‌സ്‌ക്രിപ്‌ഷനുകളുമായി ചരിത്രപരമായ ഡാറ്റയും ഹ്രസ്വ-ദീർഘകാല ശരാശരികളും സംയോജിപ്പിച്ച്, വ്യാപാരികൾക്ക് ചലനാത്മക വില ശ്രേണിയിൽ ക്രോസ്ഓവർ സിഗ്നലുകൾ നിർമ്മിക്കാൻ കഴിയും. അറിവോടെയുള്ള നിക്ഷേപ തീരുമാനങ്ങൾ എടുക്കാൻ ഇത് അവരെ പ്രാപ്തരാക്കും.

ഷീറ്റ്സിന്റെ ലോഞ്ചുമായി ബന്ധപ്പെട്ടു സംസാരിച്ച ഷെയർ.മാർക്കറ്റ് CEO ഉജ്വൽ ജെയിൻ പറഞ്ഞു, “വിപണി പങ്കാളികൾക്ക് ബ്രോക്കിംഗ് അനുഭവം മെച്ചപ്പെടുത്താനും വിവരാധിഷ്ഠിത തീരുമാനങ്ങൾ എടുക്കുന്നതിനായി ബൌദ്ധികമായ സൗകര്യങ്ങൾ ഉപയോഗിച്ച് അവരെ ശാക്തീകരിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഷെയർ.മാർക്കറ്റ്.  മനുഷ്യൻ്റെ ഇടപെടലിൻ്റെ ആവശ്യമില്ലാതെ തന്നെ ഓട്ടോമാറ്റിക്കായി ഒന്നിലധികം സ്റ്റോക്കുകളുടെ ട്രാക്ക് സൂക്ഷിക്കുന്ന പ്രകിയ ചെയ്യുന്ന ഡിസ്കൗണ്ട് ബ്രോക്കിംഗ് ഇക്കോസിസ്റ്റത്തിലെഒരു തരം ടൂളുകളാണ് ഷീറ്റുകൾ. വേഗത്തിൽ നിക്ഷേപ സ്ട്രാറ്റജികൾക്ക് രൂപം കൊടുക്കുവാനും തെറ്റുകൾ വരുത്തുന്നത് തടയാനും  ഇത് വ്യാപാരികളെ  അനുവദിക്കും. മാർക്കറ്റ് സിഗ്നലുകൾ, ട്രെൻഡുകൾ, മൊമെന്റം  ഷിഫ്റ്റുകൾ എന്നിവ കൃത്യമായ തിരിച്ചറിയാനും ഈ ടൂളുകൾ സഹായിക്കുന്നു. ഈ ശക്തമായ പുതിയ ഫീച്ചറുകൾ ഉപയോഗിച്ച്, സ്ട്രാറ്റജികൾ  ഒപ്റ്റിമൈസ് ചെയ്യാൻ ഷെയർ. മാർക്കറ്റ് വ്യാപാരികളെയും നിക്ഷേപകരെയും സഹായിക്കുന്നു. അങ്ങനെ, ഇത് യഥാർത്ഥത്തിൽ പ്രാധാന്യമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരെ അനുവദിക്കുന്നു- ഒപ്പം മികച്ചതും വിവരാധിഷ്ഠിതവുമായ വിപണി തീരുമാനങ്ങൾ എടുക്കാനും.

വരാനിരിക്കുന്ന പാദവർഷങ്ങളിൽ, വളർന്നുവരുന്നവരും പരിചയസമ്പന്നരുമായ  വ്യാപാരികളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന്  ഷീറ്റ്സ് വിപുലമായ ഫീച്ചറുകൾ അവതരിപ്പിക്കും. ലാഭനഷ്ടം പ്രവചിക്കാനും ബ്രേക്ക്ഈവൻ പോയിൻ്റുകൾ നിർണ്ണയിക്കാനും തത്സമയ ചാർട്ടുകൾ കാണാനും വ്യാപാരികളെ അനുവദിക്കുന്ന കസ്റ്റം സ്ട്രാറ്റജി ബിൽഡർ ഇതിലൊന്നാണ്. വ്യാപാരികൾക്ക് അവരുടെ നിലവിലുള്ള ടെംപ്ലേറ്റുകളിലേക്ക് എളുപ്പത്തിൽ സംയോജിപ്പിക്കാനും നിക്ഷേപ നീക്കങ്ങൾ ആസൂത്രണം ചെയ്യാനും കഴിയുന്ന കോണ്ടറുകൾ, സ്പ്രെഡുകൾ, ലാഡറുകൾ എന്നിവ പോലുള്ള മുൻകൂട്ടി നിർമ്മിച്ച സ്ട്റാറ്റജികളിലേക്കും പ്രവേശനം ലഭിക്കും.

2.5 ദശലക്ഷം ലൈഫ്ടൈം കസ്റ്റമർമാരും  2 ദശലക്ഷത്തിലധികം പ്രതിമാസ ആക്റ്റീവ് മ്യൂച്വൽ  ഫണ്ട് SIP ഇടപാടുകളുമായി ഷെയർ. മാർക്കറ്റ് കഴിഞ്ഞ വർഷം ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. 2024 ഓഗസ്റ്റിൽ, സജീവ നിക്ഷേപകരുടെ എണ്ണം  ഇത് 2 ലക്ഷം കടക്കുകയും ഷെയർ.മാർക്കറ്റ് ഇന്ത്യയിലെ 21-ാമത്തെ ഏറ്റവും വലിയ ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമായി മാറുകയും ചെയ്തു.

പുതിയ നിക്ഷേപകരെ നിക്ഷേപങ്ങൾ ആരംഭിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനും പരിചയസമ്പന്നരായ നിക്ഷേപകരെ  വ്യാപാരം ചെയ്യാൻ ഷെയർ. മാർക്കറ്റിലേക്ക് ആകർഷിക്കുന്നതിനും, ഈ പ്ലാറ്റ്ഫോം അവരുടെ സീറോ ബ്രോക്കറേജ് ഓഫർ  2025 മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *