Your Image Description Your Image Description

അബുദാബിയിൽ കുട്ടികൾക്ക് ആദ്യത്തെ ഡിജിറ്റൽ ഉപകരണം ലഭിക്കുന്നത് മൂന്നര വയസ്സിലെന്ന് സർവേ റിപ്പോർട്ട്.ടാബ്‌ലറ്റുകളാണ് കുട്ടികൾ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഉപകരണം. അതിന് തൊട്ടു പിന്നാലെ സ്മാർട്ട്‌ഫോണുകളും.ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബിയും അബുദാബി ഏർലി ചൈൽഡ്ഹുഡ് അതോറിറ്റിയും (ഇസിഎ) ചേർന്ന് നടത്തിയ “ഡിജിറ്റൽ യൂസ് സർവേ”യിലാണ് ഈ വിവരങ്ങൾ ലഭ്യമായത്. 8 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ഡിജിറ്റൽ മീഡിയ ഉപയോഗത്തെക്കുറിച്ച് 10,000ത്തിലേറെ മാതാപിതാക്കളുടെ അഭിപ്രായങ്ങൾ അധിഷ്ഠാനമാക്കിയായിരുന്നു പഠനം.

പഠനത്തിൽ 70 ശതമാനത്തോളം മാതാപിതാക്കൾ കുട്ടികളുടെ സ്ക്രീൻ ടൈമിനോട് തൃപ്തി പ്രകടിപ്പിച്ചു. അബുദാബിയിലെ ചെറിയ പ്രായമുള്ള കുട്ടികളിൽ ഡിജിറ്റൽ മീഡിയ ഉപയോഗം പൊതുവെ അംഗീകരിക്കപ്പെടുന്നവയാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഡിജിറ്റൽ മാധ്യമങ്ങൾ കുട്ടികളുടെ അറിവ് ശേഖരണം, ഭാഷാവികാസം, സാമൂഹികശേഷി എന്നിവയ്ക്ക് സഹായകരമാകുമെന്നും ഇത് ശരിയായ രീതിയിൽ ഉപയോഗിച്ചാൽ കുട്ടികളുടെ ജീവിതത്തിൽ അതും ഒരു പോസിറ്റീവ് ഘടകമായി മാറുമെന്നും ഇസിഎയുടെ നോളജ് ആൻഡ് ഇന്നൊവേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. യൂസഫ് അൽ ഹമ്മാദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *