Your Image Description Your Image Description

ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ ദിവസമാണ് പുതിയ ആൾട്രോസ് പുറത്തിറക്കിയത്. പുതിയ ആൾട്രോസിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ശ്രദ്ധേയമായ രൂപകൽപന, ആഡംബരപൂർണ്ണമായ ഇന്റീരിയറുകൾ, നൂതന സവിശേഷതകൾ തുടങ്ങിയ മാറ്റങ്ങൾ പുതിയ ആൾട്രോസിൽ വന്നിട്ടുണ്ട്. ഈ കാറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില വെറും 6.89 ലക്ഷം രൂപയാണ്. സ്‍മാർട്ട്, പ്യുവർ, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് എസ് എന്നീ നാല് വേരിയന്റുകളിലാണ് ആൾട്രോസ് പുറത്തിറക്കിയിരിക്കുന്നത്.

ഡിസൈൻ

ടാറ്റ ആൾട്രോസിന്റെ ഡിസൈൻ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. പുതിയ ഫ്രണ്ട് ഗ്രിൽ, എൽഇഡി ഫോഗ് ലാമ്പുകൾ ഉള്ള ട്വിൻ പോഡ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, പുതിയ ആകർഷകമായ ഫ്രണ്ട് ബമ്പർ എന്നിവ ഉപയോഗിച്ച് കമ്പനി ഇപ്പോൾ ഇതിന് കൂടുതൽ മികച്ച രൂപം നൽകിയിട്ടുണ്ട്. ഈ വിഭാഗത്തിൽ ആദ്യമായി, ടാറ്റ മോട്ടോഴ്‌സ് വ്യത്യസ്ത നിറങ്ങളിലുള്ള ഔട്ട്‌സൈഡ് റിയർവ്യൂ മിററുകൾ, ഡ്യുവൽ-ടോൺ 16 ഇഞ്ച് അലോയ് വീലുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ എന്നിവ ഉപയോഗിച്ച് സ്‌പോർട്ടി സ്‍പർശം ചേർത്തിരിക്കുന്നു.

സുരക്ഷ

ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കുകളിൽ ഒന്നാണ് ആൾട്രോസ്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ മുതിർന്നവർക്കുള്ള സുരക്ഷാ റേറ്റിംഗിൽ 5-സ്റ്റാർ റേറ്റിംഗും കുട്ടികളുടെ സുരക്ഷാ റേറ്റിംഗിൽ 4-സ്റ്റാർ റേറ്റിംഗും ലഭിച്ച ആൽഫ RC പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 2025 ആൾട്രോസിൽ 6 എയർബാഗുകൾ, SOS എമർജൻസി കോളിംഗ്, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെൽറ്റുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ക്യാമറയുള്ള റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, ചൈൽഡ് സീറ്റുകൾക്കുള്ള ഐസോഫിക്സ് ആങ്കറേജുകൾ തുടങ്ങിയവ സ്റ്റാൻഡേർഡായി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *