Your Image Description Your Image Description

കുവൈത്ത്: കുവൈത്തിലെ താപനില വർധിച്ച സാഹചര്യത്തിൽ ഡെലിവറി ബൈക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തി മന്ത്രാലയം. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് അവസാനം വരെ രാവിലെ 11 മണി മുതൽ വൈകുന്നേരം നാല് വരെ രാജ്യത്തുടനീളമുള്ള എല്ലാ റോഡുകളിലും ഡെലിവറി ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതേസമയം ഉപഭോക്തൃ ഡെലിവറി കമ്പനികൾ പ്രവർത്തിപ്പിക്കുന്ന മോട്ടോർ സൈക്കിളുകൾ കർഫ്യൂ സമയങ്ങളിൽ എല്ലാ റോഡുകളിലും എല്ലാ പ്രദേശങ്ങളിലും പ്രവർത്തിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു എന്നാണ് അറിയിപ്പിൽ പറയുന്നത്. നിബന്ധനകൾ പാലിക്കാത്ത പക്ഷം, പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനമായി ഇത് രേഖപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *