Your Image Description Your Image Description

തിരുവനന്തപുരം: ഭരതന്നൂർ പാലോട്ടുകോണം വിദ്യാ സദനത്തിൽ വിഷ്ണു ശങ്കറിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ.വിഷ്ണു ശങ്കറിന്റെ ബന്ധുവായ കടയ്ക്കൽ ബൗണ്ടർമുക്ക് വട്ടമറ്റം സ്വദേശി സജി കുമാറിനെയാണ് കോടതി ശിക്ഷിച്ചത്.ജീവപര്യന്തം കഠിന തടവിന് പുറമേ പ്രതിക്ക് രണ്ട് ലക്ഷം രൂപ പിഴ ശിക്ഷയും.ഏഴാം അഡിഷണൽ സെഷൻസ് കോടതി വിധിച്ചു.

2014 ജൂലൈ 31നായിരുന്നു കൊലപാതകം.പെയിന്റിംഗ് തൊഴിലാളികളായിരുന്ന ഇരുവരും ഒരുമിച്ചാണ് ജോലിക്ക് പോയിരുന്നത്. സംഭവ ദിവസം സജി കുമാറിന്റെ മൊബൈൽ ഫോൺ വിഷ്ണു എടുത്തുമാറ്റിവച്ചെന്ന തെറ്റിദ്ധാരണയിൽ വിഷ്ണുവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി പ്രതികുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവം വിഷ്ണുവിന്റെ മുത്തശി കുഞ്ഞു ലക്ഷ്മി നേരിട്ട് കണ്ടിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *