Your Image Description Your Image Description

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചുരൽമൈല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നൽകുന്ന വാടക വീണ്ടും മുടങ്ങി. എല്ലാ മാസവും ആറാം തീയതിക്ക് മുമ്പ് നൽകിയിരുന്ന വാടക ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ദുരന്തബാധിതർ പറയുന്നത്. ഇതോടെ സർക്കാരിനെ വിശ്വസിച്ച് വാടകയ്ക്ക് കഴിയുന്ന 547 കുടുംബങ്ങൾ പ്രതിസന്ധിയിലായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് വാടക നൽകിയിരുന്നത്. നിലവിൽ ഈ അക്കൗണ്ടിൽ എട്ടു ലക്ഷം രൂപ മാത്രമാണ് ബാക്കിയുള്ളത്. വാടക നൽകാൻ ആവശ്യത്തിന് പണം ലഭ്യമാക്കണമെന്ന് കഴിഞ്ഞ 16 ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.

ഇതിനിടെ ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഇനിയും പുറത്തിറങ്ങിയിട്ടില്ല. 452 പേരുടെ പട്ടികയാണ് ടൗൺഷിപ്പിലെ ഗുണഭോക്താക്കളായി ജില്ലാ ഭരണകൂടം നൽകിയത്. 402 പേരുടെ പട്ടികക്ക് പുറമെ 50 പേരെ കൂടി ഉൾപ്പെടുത്തണമെന്ന ശുപാർശ ജില്ലാ ഭരണകൂടം സർക്കാരിന് നൽകി. ഡിഡിഎംഐ യോഗം ചേർന്ന് ജില്ലാ ഭരണകൂടം പട്ടിക സർക്കാരിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *