Your Image Description Your Image Description

എംജി മോട്ടോർ ഇന്ത്യ അടുത്തിടെ അവതരിപ്പിച്ച എംജി വിൻഡ്സർ ഇവി പ്രോ വമ്പൻ പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്, പുറത്തിറക്കി വെറും 24 മണിക്കൂറിനുള്ളിൽ 8000 യൂണിറ്റുകളുടെ ബുക്കിങ്ങാണ് കൈവരിച്ചത്. ഇതിനു പിന്നാലെ ഇപ്പോൾ വിൻഡ്സർ ഇവി പ്രോയ്ക്ക് 60,000 രൂപയുടെ വില വർധനവും ലഭിച്ചിരിക്കുകയാണ്. മേയ് 6 -ന് ലോഞ്ച് ചെയ്യുമ്പോൾ കമ്പനി അറിയിച്ചത് പോലെ, ആദ്യം പ്രഖ്യാപിച്ച 17.50 ലക്ഷം രൂപ എക്‌സ്‌-ഷോറൂം വില ആദ്യ 8,000 ബുക്കിങ്ങുകൾക്കായി മാത്രമായിരിക്കും എന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. മുകളിൽ സൂചിപ്പിച്ചതു പോലെ ബുക്കിങ് ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ ആദ്യ 8,000 ഓർഡറുകൾ പൂർത്തിയാക്കിയിരുന്നു. അതിനാൽ, ഇപ്പോഴത്തെ വില 18.10 ലക്ഷം രൂപയായി ഉയർന്നു. BaaS (Battery as a Service) പദ്ധതിയിലും ചെറിയ മാറ്റങ്ങളുണ്ട്. ലോഞ്ച് ചെയ്യുന്ന സമയത്ത് 12.50 ലക്ഷം രൂപയായിരുന്ന വില ഇപ്പോൾ 13.10 ലക്ഷം ആയി വർധിച്ചിട്ടുണ്ട്. എങ്കിലും, സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക് മാറ്റമില്ലാതെ കിലോമീറ്ററിന് 4.5 രൂപയായി തുടരുന്നു. 24 മണിക്കൂറിനുള്ളിൽ 8,000 ബുക്കിങ്ങുകൾ ലഭിച്ചത് വിൻഡ്സർ പ്രോയുടെ വലിയ ജനപ്രീതി തെളിയിക്കുന്നു എന്ന് ബുക്കിങ് നേട്ടത്തെ കുറിച്ച് എംജി മോട്ടോർ ഇന്ത്യയുടെ സെയിൽസ് മേധാവി രാകേഷ് സെൻ പറഞ്ഞു. കൂടാതെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന രംഗത്ത് ഈ വാഹനം മുൻനിരയിൽ തുടരും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിൻഡ്സർ ഇവി പ്രോയുടെ പ്രധാന സവിശേഷതകൾ:
∙ഒറ്റ വേരിയന്റ്: എസൻസ് പ്രോ ∙പുതിയ വലിയ ബാറ്ററി പായ്ക്ക്: 52.9 kWh ∙റേഞ്ച്: 449 കിമീ ∙പവർ ഔട്ട്പുട്ട്: 134 bhp, 200 Nm ടോർക്ക് ∙സുരക്ഷാ സംവിധാനങ്ങൾ: 12 ഫീച്ചറുകൾ അടങ്ങുന്ന ലെവൽ 2 ADAS, 3 ലെവൽ വാർണിംഗുകൾ ∙സാങ്കേതികതകൾ: വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) സപ്പോർട്ട് ∙പുതിയ നിറങ്ങൾ: സെലാഡൺ ബ്ലൂ, അറോറ സിൽവർ, ഗ്ലേസ് റെഡ് ∙പുതിയ ഇന്റീരിയർ ഷെഡ്: വൈറ്റ് സുഖസൗകര്യങ്ങളും സുരക്ഷയും ഒരുപോലെ ഉറപ്പാക്കുന്ന ഈ വാഹനം, ഇന്ത്യയിലെ ഇലക്ട്രിക് കാറുകൾക്കിടയിൽ പുതിയ മാനദണ്ഡമാകുന്നു എന്ന് നിസംശയം പറയാം.

Leave a Reply

Your email address will not be published. Required fields are marked *