Your Image Description Your Image Description

കഴിഞ്ഞ ദിവസം പാകിസ്താനുമായുണ്ടാക്കിയ വെടിനിർത്തലിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും തമ്മിൽ താരതമ്യം ചെയ്യുന്ന കോൺഗ്രസുകാരെ വിർശിച്ചിരിക്കുകയാണ് ശശി തരൂർ. പഹൽഗാം ഭീകര ആക്രമണത്തിന് ശേഷം ലോക വേദികളിലും, അന്താരാഷ്ട്ര മാധ്യമങ്ങളിലും പാകിസ്താൻ എന്ന ഭീകര രാഷ്ട്രത്തെ ഇത്രയും തുറന്ന് കാണിച്ച ഒരു വ്യക്തി വേറെയില്ല. ഇന്ത്യയുടെ നിലപാടുകളും, പാകിസ്ഥാൻ ഭീകരതക്ക് നൽകുന്ന സഹായങ്ങളും, പാകിസ്ഥാന്റെ പിന്തുണയോടെ ഇന്ത്യയിൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന ഭീകര ആക്രമണങ്ങളും എല്ലാം തെളിവ് സഹിതം തരൂർ തുറന്നു കാട്ടി. 1971ലെ സാഹചര്യമല്ല 2025ലേത് എന്നാണ് ശശി തരൂർ പ്രവർത്തകരെ ഓർമപ്പെടുത്തിയത്. കേന്ദ്രസർക്കാർ വെടിനിർത്തൽ കരാറിനെ കുറിച്ച് പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ഇന്ദിരാഗാന്ധിയെ പ്രകീർത്തിച്ച് കോൺഗ്രസ് പ്രവർത്തകർ സമൂഹമാധ്യമങ്ങൾ വഴി നടത്തുന്ന പ്രചാരണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

കടുത്ത പാകിസ്ഥാൻ അനുകൂല മാധ്യമങ്ങൾ പോലും ശശി തരൂർ നൽകുന്ന മറുപടികൾക്ക് മുന്നിൽ നിശബ്ദരായിപ്പോകുന്ന കാഴ്ച ലോകം കണ്ടു. ഇന്നിപ്പോൾ ഇന്ത്യ നടത്തുന്ന ഭീകര വേട്ടയ്ക്ക് അനുകൂലമായ ഒരു വികാരം ലോക രാജ്യങ്ങൾക്ക് ഇടയിൽ ഉണ്ടാക്കി എടുക്കാൻ ശശി തരൂർ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചേ മതിയാകൂ.. ഇതിൽ എടുത്ത് പറയേണ്ട കാര്യം, ശശി തരൂർ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടിയിൽ നിന്ന് ഉള്ളവർ ആണ്. പക്ഷെ രാജ്യം പ്രതിസന്ധിയിൽ ആണെന്ന് കണ്ടപ്പോൾ രാഷ്ട്രീയം മറന്ന് രാജ്യത്തിന്‌ വേണ്ടി പോരാടാൻ അവർ മുന്നിട്ടിറങ്ങി.
#OperationSindoor ന് ഇവർ നൽകുന്ന ആത്മാർത്ഥമായ പിന്തുണ കാണുമ്പോൾ ഒരു കാര്യം ഓർത്ത് പോകുക ആണ്. ഓരോ തിരഞ്ഞെടുപ്പിലും തോറ്റു തുന്നം പാടിയ ശേഷം വിദേശ രാജ്യങ്ങളിൽ പോയി ‘ ഇന്ത്യയിൽ ജനാധിപത്യം ഇല്ല, അമേരിക്കയും, യൂറോപ്പും ഇടപെടണം എന്നൊക്കെ പറയുന്ന രാഹുൽ ഗാന്ധി എന്ന ഇന്ത്യയുടെ പ്രതിപക്ഷ നേതാവിനെ കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും വിവരം ഉണ്ടോ..? രാജ്യം പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ രാജ്യത്തിനു വേണ്ടി മുന്നിൽ നിന്ന് പൊരുതേണ്ട ആളെ എങ്ങും കാണാത്തത് കൊണ്ട് ചോദിച്ചു പോയതാണ്..!രാജ്യതാൽപ്പര്യങ്ങൾക്ക് മുന്നിൽ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും, വ്യക്തി താൽപ്പര്യങ്ങൾക്കും സ്ഥാനമില്ല എന്ന് തെളിയിക്കുക ആണ് ശശി തരൂർ തന്റെ പ്രസ്താവനകളിലൂടെ. 26 നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് കാരണക്കാരായ ഭീകരരെ സർക്കാർ കണ്ടെത്തുക തന്നെ ചെയ്യും. അത് അനിവാര്യമാണ് താനും. എന്നാൽ അത് ഒരു രാത്രി​കൊണ്ട് അത് സംഭവിക്കില്ല. ചിലപ്പോൾ മാസങ്ങളോ വർഷങ്ങളോ വേണ്ടി വന്നേക്കാം. എന്നാൽ ആ ദൗത്യം നമ്മൾ പൂർത്തിയാക്കിയിരിക്കും. നിരപരാധിക​ളായ ഇന്ത്യൻ ജനതയെ കൊല്ലാൻ ആരെയും അനുവദിക്കില്ല. എന്നാൽ അതിനർഥം രാജ്യത്തെ മുഴുവൻ യുദ്ധത്തിലേക്ക് തള്ളിവിടണം എന്നല്ലെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *