Your Image Description Your Image Description

അതിർത്തി കടന്നുള്ള വെടിവയ്പ്പിനും ഷെല്ലാക്രമണത്തിനും പൂർണ്ണ ശക്തിയോടെ മറുപടി നൽകാൻ സൈന്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകിയിരുന്നതായി റിപ്പോർട്ട്. ഉന്നത കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ എൻ ഐ ആണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ‘അവർ അവിടെ നിന്ന് വെടിയുതിർത്താൽ ഞങ്ങൾ ബോംബുകൾ ഉപയോഗിച്ച് പ്രതികരിക്കും. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് നിന്ന് തൊടുത്തുവിടുന്ന ഓരോ പാകിസ്ഥാൻ വെടിയുണ്ടയ്ക്കും ഇന്ത്യ ബോംബുകൾ ഉപയോഗിച്ച് മറുപടി നൽകും,’ എന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. വ്യോമതാവളങ്ങൾക്ക് നേരെയുള്ള ആക്രമണമായിരുന്നു വഴിത്തിരിവായത് എന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഇന്ത്യൻ യുദ്ധവിമാനങ്ങളിൽ നിന്നുള്ള വ്യോമ വിക്ഷേപണ ആയുധങ്ങൾ ഉപയോഗിച്ച്, റാഫിഖി, മുരീദ്, ചക്ലാല, റഹിം യാർ ഖാൻ, സുക്കൂർ, ചുനിയൻ എന്നിവിടങ്ങളിലെ പാകിസ്ഥാൻ സൈനിക താവളങ്ങളിലും പാസ്രൂർ, സിയാൽകോട്ട് വ്യോമയാന താവളങ്ങളിലെ റഡാർ സൈറ്റുകളിലും ഇന്ത്യ കൃത്യമായ ആക്രമണം നടത്തി. അതിർത്തി കടന്നുള്ള ഭീകരവാദത്തിനും ഇനി കനത്ത വില നൽകേണ്ടിവരും എന്നും സൈന്യം മുന്നറിയിപ്പ് നൽകി. അതേസമയം ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുണ്ടെന്നും ദൗത്യത്തിൽ ഏൽപ്പിച്ച ചുമതലകൾ കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും പൂർത്തിയാക്കിയതായും വ്യോമസേന അറിയിച്ചു. ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണം എന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കാൻ പാടില്ല എന്നും വ്യോമസേന അഭ്യർത്ഥിച്ചു. ദേശീയ ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് ആസൂത്രിതമായാണ് ഓപ്പറേഷൻ സിന്ദൂർ പൂർത്തിയാക്കിയത്. ഇന്ത്യ പാകിസ്ഥാനെതിരെ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചപ്പോൾ കറാച്ചി ഉൾപ്പെടെ കടലിലും കരയിലുമുള്ള തിരഞ്ഞെടുത്ത ലക്ഷ്യങ്ങൾ ആക്രമിക്കാൻ ഇന്ത്യൻ നാവികസേന പൂർണ്ണമായും സജ്ജരായിരുന്നുവെന്ന് വൈസ് അഡ്മിറൽ എ എൻ പ്രമോദ് പറഞ്ഞു. അറബിക്കടലിൽ നിർണായകമായ ഒരു നിലയിലായിരുന്നു ഞങ്ങളുടെ സൈന്യം മുന്നോട്ട് വിന്യസിച്ചിരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാവിക സേനയുടെ മുന്നോട്ടുള്ള വിന്യാസം പാകിസ്ഥാനെ പ്രതിരോധത്തിൽ തുടരാൻ നിർബന്ധിതരാക്കി എന്നും മുതിർന്ന അദ്ദേഹം പറഞ്ഞു. കൂടുതലും തുറമുഖങ്ങൾക്കുള്ളിലോ തീരത്തോട് വളരെ അടുത്തോ ആയിരുന്നു. നാവികസേന ഈ കാലയളവിൽ സുഗമമായ സമുദ്ര മേഖല അവബോധം നിലനിർത്തി, പാകിസ്ഥാൻ യൂണിറ്റുകളുടെ സ്ഥാനങ്ങളെയും നീക്കങ്ങളെയും കുറിച്ച് പൂർണ്ണമായി ബോധവാന്മാരായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഓപ്പറേഷൻ സിന്ദൂരിലൂടെ പാകിസ്ഥാനും അതിന്റെ ഭീകര സംഘടനകൾക്കും ഇന്ത്യ ഒരു പാഠം പഠിപ്പിച്ചു. ഇത് അവർ വളരെക്കാലം ഓർമ്മിക്കുമെന്നതിൽ സംശയമില്ല. ഇപ്പോഴിതാ ഈ സംഭവത്തെ പ്രശംസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വലിയ ഒരു പ്രസ്താവന നടത്തി. പുതിയ ഇന്ത്യ തീവ്രവാദികളെ കണ്ടെത്തി കൊല്ലുമെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത പറഞ്ഞു. “നമ്മുടെ ഡിജിഎംഒ അൽപ്പം മുമ്പ് നടത്തിയ അത്ഭുതകരമായ ഒരു ബ്രീഫിംഗ് ഞാൻ കണ്ടു. പ്രധാനമന്ത്രി മോദിയോടും നമ്മുടെ ധീരരായ സൈന്യത്തിന്റെ നേതൃത്വത്തോടും ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്. ഓപ്പറേഷൻ സിന്ദൂരിൽ 100-ലധികം പാകിസ്ഥാൻ ഭീകരർ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യ തെളിവുകൾ സഹിതം തെളിയിച്ചിട്ടുണ്ട്. നമ്മുടെ ശത്രുവിന്റെ പ്രധാനപ്പെട്ട സൈനിക, തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളും തകർന്നിട്ടുണ്ട്” – ഹിമന്ത ബിശ്വ ശർമ്മ എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *