Your Image Description Your Image Description

ബ്രിട്ടണിലേയ്ക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരിച്ചടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ പ്രഖ്യാപനം. ഈ പാര്‍ലമെന്റ് അവസാനിക്കുമ്പോഴേക്കും രാജ്യത്തെ നെറ്റ് മൈഗ്രേഷന്‍ ഗണ്യമായി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബ്രട്ടണിലെ ഇമിഗ്രേഷന്‍ സംവിധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ആദ്യത്തെ പ്രധാന നീക്കമാണിത്. സാമ്പത്തിക സ്തംഭനത്തിനിടയില്‍ വളര്‍ച്ചയ്ക്ക് പ്രചോദനം നല്‍കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചു. ഉയര്‍ന്ന കുടിയേറ്റം ഉയര്‍ന്ന വളര്‍ച്ചയ്ക്ക് കാരണമാകുമെന്ന സിദ്ധാന്തത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി പൊളിച്ചെഴുതി. ഉയര്‍ന്ന കുടിയേറ്റ സംഖ്യ വളര്‍ച്ചയിലേക്ക് നയിക്കുമെന്ന സിദ്ധാന്തം കഴിഞ്ഞ നാല് വര്‍ഷമായി പരീക്ഷിച്ചിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ബ്രിട്ടീഷ് പൗരന്മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി മുതല്‍ അവിടെ ഇരട്ടി കാലം താമസിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബ്രിട്ടണിലെ കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശ്യം രാജ്യം ‘അപരിചിതരുടെ ഒരു ദ്വീപായി’ മാറുന്നത് തടയുക എന്നതാണെന്ന് തന്റെ ആമുഖ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ‘2019 നും 2023 നും ഇടയില്‍, കുടിയേറ്റം കുറയ്ക്കുമെന്ന് മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും നെറ്റ് മൈഗ്രേഷന്‍ നാലിരട്ടിയായി വര്‍ദ്ധിക്കുകയാണ് ചെയ്തതെന്ന് സ്റ്റാര്‍മര്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *