Your Image Description Your Image Description

സൗദിയിൽ പെർമിറ്റില്ലാതെ ഹജ്ജിന് എത്തുന്നവർക്ക് 20,000 റിയാൽ (ഏകദേശം 4.6 ലക്ഷം ഇന്ത്യൻ രൂപ) പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 10 വർഷത്തേക്കു സൗദിയിൽ പ്രവേശിക്കുന്നത് വിലക്കും.

വ്യാജ ഹജ് സേവകരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിൽ ആരംഭിച്ച ക്യാംപെയ്നിന്റെ ഭാഗമായാണ് മുന്നറിയിപ്പു നൽകിയത്. നിയമലംഘകർക്ക് വീസയും താമസ, ഗതാഗത സൗകര്യങ്ങളും ഒരുക്കുന്ന സ്ഥാപനത്തിന് 10 വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തുകയും ഒരു ലക്ഷം റിയാൽ പിഴ ചുമത്തുകയും ചെയ്യും.

അനുമതിയില്ലാതെ ഹജ്ജിന് എത്തുന്നവരെ സഹായിക്കുന്ന വ്യക്തികൾക്കും സമാന ശിക്ഷയുണ്ടാകും. ഹജ് നിർവഹിക്കാൻ സൗദിയിലെ സ്വകാര്യമേഖലാ ജീവനക്കാർക്ക് 15 ദിവസം വരെ ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *