Your Image Description Your Image Description

ലാഭകരമല്ലാതായതോടെ കുവൈത്തിലേക്ക് നിരവധി രാജ്യാന്തര വിമാനങ്ങൾ സർവീസ് നിർത്തി. അറുപത് വർഷത്തിലേറെക്കാലം കുവൈത്തിലേക്ക് സർവീസ് നടത്തിയിരുന്ന ബ്രിട്ടിഷ് എയർവേയ്സ് കഴിഞ്ഞ മാർച്ചിൽ കുവൈത്തിലേക്കുള്ള പ്രതിദിന സർവീസ് നിർത്തിവച്ചു. സെപ്റ്റംബറില്‍ ജര്‍മനിയുടെ ലുഫ്താന്‍സയും നെതര്‍ലൻഡസിന്റെ കെ.എല്‍.എമ്മും സര്‍വീസുകള്‍ നിര്‍ത്തി. ഇത്തരത്തിൽ പതിനാലു രാജ്യാന്തര വിമാന കമ്പനികളാണ് സമീപ കാലത്ത് കുവൈത്ത് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലേക്കുള്ള സർവീസ് അവസാനിപ്പിച്ചത്.

അതേസമയം, യാത്രക്കാരുടെ കുറവ് മാത്രമല്ല മറ്റു കാരണങ്ങളും സർവീസ് അവസാനിപ്പിക്കാൻ കാരണമാകുന്നുണ്ട്. ഉയര്‍ന്ന ഇന്ധന വില, പ്രാദേശിക വിമാന കമ്പനികളില്‍ നിന്നുള്ള മത്സരം, അടിസ്ഥാന സൗകര്യങ്ങളിലും പാസഞ്ചര്‍ സേവനങ്ങളിലും നിലനില്‍ക്കുന്ന പോരായ്മകള്‍ എന്നീ കാരണങ്ങളും സർവീസ് നിർത്താൻ കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *