Your Image Description Your Image Description

ഐപിഎല്ലിനിടെ വിവാദ പരാമർശം നടത്തിയിരിക്കുകയാണ് ബെംഗളൂരു താരം ഫില്‍ സാള്‍ട്ട്. വിരാട് കോഹ്‌ലി തന്റെ സുഹൃത്തല്ലെന്നും തന്റെ സഹപ്രവ‍ര്‍ത്തകൻ മാത്രമാണെന്നുമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൽ കോഹ്‌ലിയുടെ സഹ ഓപണറും ഇംഗ്ലീഷ് താരവുമായ ഫില്‍ സാള്‍ട്ട് പറഞ്ഞത്.

ആർസിബി ഇൻസൈഡർ എന്ന പ്രത്യേക പരിപാടിയിലാണ് സാൾട്ട് വിവാദത്തിനിടയാക്കിയ ഈ പരാമർശം നടത്തിയത്. അതേസമയം ആര്‍സിബി ടീം തങ്ങളുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തു.

അവതാരകന്റെ ഒരു ചോദ്യത്തിന് മറുപടിയായാണ് സാൾട്ട് ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തില്‍ ഐപിഎല്ലില്‍ നിങ്ങള്‍ക്ക് സുഹൃത്തുക്കളില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. കോഹ്‌ലിക്കൊപ്പമാണ് നിങ്ങളിപ്പോള്‍ കളിക്കാനിറങ്ങുന്നത്. അദ്ദേഹത്തോട് സൗഹൃദത്തിലാണോ നിങ്ങള്‍?, ഇതായിരുന്നു അവതാരകന്റെ ചോദ്യം. എന്നാൽ വിരാട് കോഹ്‌ലി സഹപ്രവർത്തകനാണ് എന്ന ഒറ്റ വാക്കില്‍ സാള്‍ട്ട് ഉത്തരം അവസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് താരം അത് മാറ്റി പറയുകയും ചെയ്യും. ‘ എനിക്കൊപ്പം ക്രിക്കറ്റ് കളിച്ചവരെല്ലാം എന്റെ സുഹൃത്തുക്കളാണ്. അഭിമുഖത്തിന് കൂടുതല്‍ ഇന്ധനം പകരാൻ ഞാൻ ആഗ്രഹിക്കുന്നില്ല, സാള്‍ട്ട് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *