Your Image Description Your Image Description

കൊച്ചി: ‘മാർക്കോ’ എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ ‘കാട്ടാളൻ’ പ്രീ പ്രൊഡക്ഷൻ ജോലികള്‍ ആരംഭിച്ചു. ചരിത്രതീത കാലം മുതൽ മൃഗങ്ങളുടെ പല്ലുകളിൽ ഏറ്റവും വിലയേറിയ ഒന്നായി കണ്ടിരുന്നയൊന്നാണ് ആനക്കൊമ്പ്. ആനയുടെ വായിലെ മുകളിലുള്ള രണ്ടാം ഉളിപ്പല്ലായ ആനക്കൊമ്പ്, അലങ്കാരങ്ങൾക്കും വേട്ടയാടലിനും പണ്ടുമുതലേ ഉപയോഗിച്ചുപോന്നിരുന്നു. കൊത്തുപണി ചെയ്ത ഒരു ആനക്കൊമ്പിന്‍റെ ചിത്രവുമായിട്ടാണ് ഇപ്പോള്‍ ‘കാട്ടാളൻ’ സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികള്‍ ആരംഭിച്ചതായി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് അറിയിച്ചിരിക്കുന്നത്.
‘ആനക്കൊമ്പ് ഇപ്പോൾ വെളുത്തതല്ല, അതിൽ രക്തക്കറ പുരണ്ടിരിക്കുന്നു’ എന്ന വാചകവുമായാണ് പ്രീ പ്രൊഡക്ഷൻ ആരംഭിച്ചതായി കാണിച്ചിരിക്കുന്നത്.

വീണ്ടും ചോരക്കളികളുടെ കഥയുമായാണ് ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിന്‍റെ വരവ് എന്ന സൂചനയാണോ ഇതെന്നാണ് സിനിമാപ്രേമികൾ ഉറ്റുനോക്കുന്നത്. ‘കാട്ടാളൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആൻ്റണി പെപ്പെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കത്തിയാളുന്ന അഗ്നിക്ക് മുമ്പിൽ പെപ്പെ നിൽക്കുന്നൊരു പോസ്റ്റർ സിനിമയുടേതായി മുമ്പ് പുറത്തുവന്നിരുന്നു. വയലൻസ് സിനിമകൾ വിവാദമാകുന്ന സാഹചര്യത്തിൽ വയലൻസ് സിനിമയുമായി വീണ്ടും കൂബ്സ് എത്തുമ്പോൾ പ്രേക്ഷകർ ആകാംക്ഷയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *