Your Image Description Your Image Description

ചാർധാം യാത്രയുടെ ഭാ​ഗമായി കേദർനാഥിന്റെ ക്ഷേത്രകവാടം തീർത്ഥാടകർക്കായി തുറന്നു. പ്രത്യേക പൂജകൾക്ക് ശേഷം രാവിലെ ഏഴ് മണിയോടെയാണ് കവാടം തുറന്നത്. 12,000 ത്തിലധികം തീർത്ഥാടകരാണ് രാവിലെ ക്ഷേത്രത്തിൽ എത്തിയത്. യമുനോത്രി, ​ഗം​ഗോത്രി ധാമുകൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. മെയ് നാലിനായിരിക്കും ബദരിനാഥ് ധാമിന്റെ കവാടം തുറക്കുക.

റോസാപ്പൂക്കളും ജമന്തി പൂക്കളും കൊണ്ട് അതിമനോഹരമായാണ് കേ​ദർനാഥ് ക്ഷേത്രകവാടങ്ങൾ അലങ്കരിച്ചിരുന്നത്. നേപ്പാൾ, തായ്ലൻഡ്, ശ്രീലങ്ക തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നും കൊണ്ടുവന്ന പൂക്കളാണ് അലങ്കരിക്കാൻ ഉപയോ​ഗിച്ചത്. രാവിലെ അ‍ഞ്ച് മണിമുതൽ പൂജകൾ തുടങ്ങിയിരുന്നു. മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമിയും പൂജയിൽ പങ്കെടുത്തു.
ചാർധാം യാത്രയുടെ രജിസ്ട്രേഷൻ പുരോ​ഗമിക്കുന്നുണ്ട്. തീർത്ഥാടകർക്കുള്ള നിർദേശങ്ങളും മുന്നറിയിപ്പുകളും സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. ഏതെങ്കിലും രോ​ഗത്തിന് ചികിത്സയിലുള്ളവർ മരുന്നുകൾ കർശനമായും കരുതണമെന്നും കൂടുതൽ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *