Your Image Description Your Image Description

ഇന്നോവ ഹൈക്രോസിന്റെ എക്സ്ക്ലൂസീവ് എഡിഷൻ പുറത്തിറക്കി ടൊയോട്ട. ഹൈബ്രിഡ് സാങ്കേതികവിദ്യയും ഡിസൈനും നിലനിർത്തിക്കൊണ്ട് എക്സ്റ്റീരിയറും ഇന്റീരിയറും കൂടുതൽ സ്റ്റൈലിഷാക്കിയാണ് വാഹനം അവതരിപ്പിക്കുന്നത്. ZX (O) വേരിയന്റിലാണ് പുതിയ പതിപ്പ് ലഭ്യമാവുക.

ഡ്യുവൽ-ടോൺ എക്സ്റ്റീരിയറുമായാണ് എക്സ്ക്ലൂസീവ് എഡിഷൻ എത്തുന്നത്. ഫോർച്യൂണർ ലെജൻഡറിന് സമാനമായി ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡ്യുവല്‍ ടോണ്‍ പെയിന്റ് സ്‌കീമാണിത്. കറുത്ത റൂഫ്, കറുത്ത ഫ്രണ്ട് ഗ്രിൽ, റിയർ ഗാർണിഷ്, ഹുഡിൽ എംബ്ലം, കറുത്ത ഒആർവിഎമ്മുകൾ, വീൽ ആർച്ച് മോൾഡിങ്ങ്, കറുത്ത അലോയ് വീലുകൾ എന്നിവയാണ് പ്രധാന പ്രത്യേകത. ഇതെല്ലാം വാഹനത്തെ കൂടുതൽ സ്പോർട്ടിയാക്കിയിട്ടുണ്ട്. സൂപ്പർ വൈറ്റ്, പേൾ വൈറ്റ് എന്നീ രണ്ട് വൈറ്റ് ഷേഡുകളിൽ എക്സ്ക്ലൂസീവ് എഡിഷൻ ലഭ്യമാണ്.

ഇന്റീരിയറും ഡ്യുവൽ-ടോൺ ആണ്. കൂടാതെ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, രണ്ടാം നിരയിലെ പവേർഡ് ഓട്ടോമൻ സീറ്റുകൾ, ഡ്യുവൽ-സോൺ എയർ കണ്ടീഷനിങ്ങ്, പനോരമിക് സൺറൂഫ്, ടൊയോട്ട സേഫ്റ്റി സെൻസ് തുടങ്ങിയ സവിശേഷതകളും ഉണ്ട്. എയർ പ്യൂരിഫയർ, ലെഗ് റൂം ലാമ്പ്, വയർലെസ് ചാർജർ തുടങ്ങിയ സൗകര്യങ്ങൾ ക്യാബിൻ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *