Your Image Description Your Image Description

ജനപ്രിയ ഹാച്ച്ബാക്കായി മാറുകയാണ് ഹ്യുണ്ടായിയുടെ ബ്രാൻഡ് ഐ10. 30 ലക്ഷം വിൽപന കടന്നിരിക്കുകയാണ് ഈ കുഞ്ഞൻ ഫാമിലി കാർ. ഇന്ത്യയിൽ 20 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചതായും 140 ലധികം രാജ്യങ്ങളിലേക്ക് 13 ലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്തതായും കമ്പനി അറിയിച്ചു.ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ചിലി, പെറു എന്നിവയാണ് ബ്രാൻഡ് i10 ന്റെ പ്രധാന കയറ്റുമതി വിപണികൾ. ആഗോളതലത്തിൽ ഹ്യുണ്ടായ് മോട്ടോർ കമ്പനിയുടെ ഒരു കയറ്റുമതി കേന്ദ്രമെന്ന നിലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന കയറ്റുമതിക്കാരായി HMIL ശക്തമായി നിലകൊള്ളുന്നു.

“ഐ10 ന്റെ മൊത്തം വിൽപ്പന 3 ദശലക്ഷം കവിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഇന്ത്യയിൽ 2 ദശലക്ഷത്തിലധികം യൂണിറ്റുകളും ആഗോള വിപണികളിലേക്ക് 1.3 ദശലക്ഷത്തിലധികം യൂണിറ്റുകളും കയറ്റുമതി ചെയ്തതോടെ, ലോകോത്തര ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനുള്ള എച്ച്എംഐഎല്ലിന്റെ പ്രതിബദ്ധതയുടെ തിളക്കമാർന്ന ഉദാഹരണമായി ബ്രാൻഡ് ഐ10 നിലകൊള്ളുന്നു. ഈ വിജയം ഞങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വാസത്തെയും, ഇന്ത്യൻ നിർമ്മാണത്തിന്റെ ശക്തിയെയും, ലോകത്തിനായി സ്മാർട്ട് മൊബിലിറ്റി സൊല്യൂഷനുകൾ സൃഷ്ടിക്കുന്നതിനുള്ള എച്ച്എംഐഎല്ലിന്റെ സമർപ്പണത്തെയും പ്രതിഫലിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *