Your Image Description Your Image Description

വേനൽക്കാലം അടുത്തെത്തിയതോടെ ദുബായിൽ വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ആറ് കേന്ദ്രങ്ങൾ താൽക്കാലികമായി അടയ്ക്കുന്നു. എല്ലാ ഓഫ് സീസണുകളിലുമുള്ള അറ്റകുറ്റപ്പണികൾക്കായാണ്, സന്ദർശകർ കുറയുന്ന സമയത്ത് ഈ ആകർഷണകേന്ദ്രങ്ങൾ അടയ്ക്കുന്നത്. ഇവയിൽ ചിലത് ഇതിനകം അടച്ചുകഴിഞ്ഞു.∙

ഗാർഡൻ ഗ്ലോ

കുടുംബങ്ങൾക്ക് അനുയോജ്യമായ ഈ വിനോദസഞ്ചാര കേന്ദ്രം കഴിഞ്ഞ വർഷം സെപ്റ്റംബർ 11 നാണ് അവധിക്ക് ശേഷം വീണ്ടും തുറന്നത്. പിന്നീട് അതിന്റെ പത്താം സീസൺ അവസാനിപ്പിച്ചു.

ദുബായ് ഫൗണ്ടെയ്ൻ

ഈ മാസം 19 ന് അവസാന ഷോ നടത്തി നവീകരണത്തിനായി ദുബായ് മാളിലെ ദുബായ് ഫൗണ്ടെയ്ൻ അടച്ചുപൂട്ടി. ജനപ്രിയ അബ്ര റൈഡുകൾ, ഫൗണ്ടെയ്നിന്റെ നൃത്തസംവിധാനം, ലൈറ്റിങ്, ശബ്ദം എന്നിവ മെച്ചപ്പെടുത്തിയായിരിക്കും വീണ്ടും തുറക്കുക. ഈ വർഷം ഒക്ടോബറോടെ ഫൗണ്ടെയ്ൻ പൂർണമായും പ്രവർത്തനസജ്ജമാക്കാനാണ് ദുബായ് മാളിന്റെ ലക്ഷ്യം.
റൈപ് മാർക്കറ്റ്

പുതിയ ഉൽപന്നങ്ങൾ, പ്രാദേശിക ഫാഷൻ, കരകൗശല വസ്തുക്കൾ എന്നിവയ്ക്ക് പേരുകേട്ട പ്രിയപ്പെട്ട കമ്മ്യൂണിറ്റി വിപണിയായ റൈപ് മാർക്കറ്റ് അടുത്ത മാസം(മേയ്) 11ന് സീസൺ അവസാനിപ്പിക്കും.

ഗ്ലോബൽ വില്ലേജ്

സംസ്കാരങ്ങളുടെയും വിപണികളുടെയും വിനോദത്തിന്റെയും സംഗമ കേന്ദ്രമായ ദുബായിലെ ഗ്ലോബൽ വില്ലേജ് വേനൽക്കാലത്ത് അടയ്ക്കും. എന്നാൽ ഇതിന് മുൻപ് സന്ദർശകർക്ക് ഇനിയും സമയം നൽകി സീസൺ 29 മേയ് 11ന് അവസാനിപ്പിക്കാനാണ് തീരുമാനം.

മിറക്കിൾ ഗാർഡൻ

പൂക്കളുടെ സാമ്രാജ്യമായി അറിയപ്പെടുന്ന മിറക്കിൾ ഗാർഡൻ ജൂൺ 15ന് അടയ്ക്കും. താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ദുബായ് മിറക്കിൾ ഗാർഡനിൽ പൂക്കൾ കൊണ്ട് നിർമ്മിച്ച മനോഹരമായ സവിശേഷതകൾ കുറച്ച് ആഴ്ചകൾ കൂടി ആസ്വദിക്കാം.

മിറക്കിൾ ഗാർഡൻ

പൂക്കളുടെ സാമ്രാജ്യമായി അറിയപ്പെടുന്ന മിറക്കിൾ ഗാർഡൻ ജൂൺ 15ന് അടയ്ക്കും. താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ദുബായ് മിറക്കിൾ ഗാർഡനിൽ പൂക്കൾ കൊണ്ട് നിർമ്മിച്ച മനോഹരമായ സവിശേഷതകൾ കുറച്ച് ആഴ്ചകൾ കൂടി ആസ്വദിക്കാം.

ദുബായ് സഫാരി പാർക്ക്

വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായ ദുബായ് സഫാരി പാർക്ക് ജൂൺ ഒന്നിനാണ് അടയ്ക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *