Your Image Description Your Image Description

ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി അധികൃതർ തകർത്തു. പുൽവാമ സ്വദേശികളായ അഹ്സാനുൽ ഹഖ്, ഹാരിസ് അഹ്മദ് എന്നിവരുടെ വീടുകളാണ് അധികൃതർ തകർത്തത്.

പഹൽ​ഗാമിലെ ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് തീവ്രവാദികളുടെ വീടുകൾ ഇന്നലെ തകർത്തിരുന്നു. ജില്ലാ ഭരണകൂടമാണ് ഈ നടപടി സ്വീകരിച്ചത്.

ഇന്നലെ ത്രാൽ സ്വദേശിയായ ആസിഫ്, ബിജ് ബഹേര സ്വദേശി ആദിൽ എന്നീ ഭീകരരുടെ വീടുകളാണ് സ്ഫോടകവസ്തു ഉപയോഗിച്ച് തകർത്തത്. . സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

 

Leave a Reply

Your email address will not be published. Required fields are marked *