Your Image Description Your Image Description

കൊല്ലം: ആര്യങ്കാവിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ മുബഷീർ, പ്രജോഷ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. പന്ത്രണ്ടര കിലോ കഞ്ചാവുമായി കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യവെയാണ് ഇരുവരും കുടുങ്ങിയത്. കഞ്ചാവ് എറണാകുളത്തെ മൊത്തവിതരണക്കാരന് എത്തിച്ച് നൽകാനായിരുന്നു ഇരുവരുടെയും പദ്ധതി.

തെങ്കാശിയിൽ നിന്ന് കായംകുളത്തേക്ക് പോയ ബസിലാണ് മുബഷീറും പ്രജോഷും കഞ്ചാവ് കടത്തിയത്. ബസിൽ കഞ്ചാവ് കടത്തുന്നുവെന്ന് എക്സൈസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞുനിർത്തി പരിശോധിച്ചു.

കവറിലാക്കി സൂക്ഷിച്ചിരുന്ന പന്ത്രണ്ടര കിലോ കഞ്ചാവാണ് എക്സൈസ് സംഘം പരിശോധനയിൽ കണ്ടെത്തിയത്. ഒഡീഷയിൽ നിന്ന് വാങ്ങിയ കഞ്ചാവ് എറണാകുളത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. എറണാകുളത്തെ മൊത്തവിരണക്കാരന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *