Your Image Description Your Image Description

 സംരക്ഷിത പ്രദേശങ്ങളിൽ കിണർ കുഴിക്കുന്നത് നിരോധിക്കാൻ പുതിയ പ്രമേയം പുറത്തിറക്കി അബുദാബി പരിസ്ഥിതി ഏജൻസി (ഇഎഡി). പരിമിതമായ ഭൂഗർഭജല സ്രോതസ്സുകൾ സംരക്ഷിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് നടപടി. ഭൂഗർഭ ജലത്തിന്റെ അളവും ഗുണനിലവാരവും സംരക്ഷിക്കാനാണ് പ്രമേയം പുറത്തിറക്കിയത്.

അബുദാബിയിലെ ഭൂഗർഭജല നിയന്ത്രണവുമായി ബന്ധപ്പെട്ട 2016-ലെ അഞ്ചാം നമ്പർ നിയമത്തിന്റെ വ്യവസ്ഥകൾക്ക് കീഴിലാണ് പുതിയപ്രമേയം വരുന്നത്. ഭൂഗർഭജല ഗുണനിലവാരം കുറയുന്നത് തടയാനും സുസ്ഥിര മാർഗങ്ങൾ പ്രോത്സാഹിപ്പിക്കാനും ആവശ്യമായ നടപടികളും ഇഎഡി സ്വീകരിക്കുന്നുണ്ട്. നിർദിഷ്ട പ്രദേശങ്ങളിലെ കിണറുകളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ആഴം കൂട്ടുന്നതിനും അനുമതി ആവശ്യമാണ്. ഡ്രില്ലിങ് പ്രവർത്തനങ്ങൾ നടത്തുന്നതിന് പാരിസ്ഥിതിക മാനദണ്ഡങ്ങളും ആവശ്യകതകളും പാലിക്കണം. ഭൂഗർഭജലം ഉൾപ്പടെയുള്ള എമിറേറ്റിലെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാനാണ് പ്രമേയം പുറപ്പെടുവിച്ചതെന്ന് ഇഎഡി അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *