Your Image Description Your Image Description

സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിലൂടെയുള്ള യാത്രാ സമയം കുറയ്ക്കുന്നതിനായാണ് സ്വയം ക്ലിയറിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. യാത്രക്കാർക്കുള്ള പുതിയ സൗകര്യങ്ങളുടെ ഭാഗമായാണ് സ്മാർട്ട് ക്യാമറകളുടെ ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള പരീക്ഷണമായ ഫാസ്റ്റ്-ട്രാക്ക് നടപടി.

പ്രതിദിനം രണ്ട് മണിക്കൂർ എന്നതോതിൽ നടത്തിയ പരീക്ഷണത്തിൽ, സൗദി ഭാഗത്തുള്ള കസ്റ്റംസ് ഗേറ്റുകളിൽ ക്യാമറകൾ സ്വയം ക്ലിയറിങ്ങിനായി ഉപയോഗിച്ചു. ഇത് പാസ്‌പോർട്ട് നിയന്ത്രണ ഓഫീസുകളുമായി ബന്ധപ്പെടുത്തുകയുണ്ടായി. സ്റ്റോപ്പിംഗ് പോയിന്റുകളിൽ യാത്രക്കാർക്ക് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഡാറ്റയും വാഹന വിവരങ്ങളും പിന്നീട് പരിശോധിക്കുന്നതാണ് പ്രവർത്തന രീതി.

Leave a Reply

Your email address will not be published. Required fields are marked *