Your Image Description Your Image Description

ദുബായിലെ തൊഴിലാളികൾക്കായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) സംഘടിപ്പിക്കുന്ന ആരോഗ്യ കാർണിവൽ ഇന്ന് അൽ ഖൂസ് 4-ൽ നടക്കും.

ഉച്ചയ്ക്ക് 1 മുതൽ രാത്രി 10 മണി വരെയാണ് പരിപാടികൾ. യുഎഇയുടെ കമ്യൂണിറ്റി വർഷാചരണത്തിന്റെ ഭാഗമായി ഒരുക്കുന്ന ഈ ആരോഗ്യോത്സവത്തിൽ പതിനായിരത്തോളം തൊഴിലാളികൾ പങ്കെടുക്കുമെന്ന് ജിഡിആർഎഫ്എ ദുബായ് അറിയിച്ചു.

യുഎഇയുടെ വളർച്ചയ്ക്കും പുരോഗതിക്കും വലിയ സംഭാവന നൽകുന്ന തൊഴിലാളികളുടെ അർപ്പണബോധത്തെ ആദരിക്കുക എന്നതാണ് കാർണിവലിന്റെ പ്രധാന ലക്ഷ്യം. ആരോഗ്യ അവബോധം, സാമൂഹിക ഒത്തുചേരൽ, മാനുഷിക പരിഗണന എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *