Your Image Description Your Image Description

ഭൂകമ്പം നാശം വിതച്ച മ്യാൻമറിലേക്ക് യു.എ.ഇയുടെ സഹായപ്രവാഹം. ദുരിതബാധിതർക്ക് ആവശ്യമായ ഭക്ഷണവും, സാധനങ്ങളുമടക്കം 200 ടൺ വസ്തുക്കൾ മ്യാൻമറിലെത്തിച്ചു. യു.എ.ഇ പ്രസിഡന്‍റിന്‍റെ നിർദേശപ്രകാരമാണ് നടപടി. ഇതിന് പുറമേ ദുബൈ ഭരണാധികാരിയുടെ നിർദേശമനുസരിച്ച് സഹായങ്ങളെത്താൻ പ്രയാസം നേരിടുന്ന പ്രദേശങ്ങളിലേക്ക് മെഡിക്കൽ സേവനവും എത്തിച്ചു.

വിദേശകാര്യ മന്ത്രാലയം, അബൂദബി സിവിൽ ഡിഫൻസ്​ അതോറിറ്റി, എമിറേറ്റ്​സ്​ റെഡ്​ ക്രസന്‍റ്​, നാഷനൽ ഗാർഡ്​ കമാൻഡ്​, അബൂദബി പൊലീസ്​ ജനറൽ ഹെഡ്​ക്വാർട്ടേഴ്​സ്​ എന്നിവയുമായി കൈകോർത്ത്​ ജോയിന്‍റ്​ ഓപ്പപറേഷൻസ്​ കമാൻഡ്​ ആണ്​ സഹായ വിതരണം ഏകോപിപ്പിക്കുന്നത്​. യു.എ.ഇയുടെ സഹായങ്ങൾക്ക്​ യാങ്കൂൺ മേഖല ചീഫ്​ മിനിസ്റ്റർ യു സു നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *