Your Image Description Your Image Description

മക്കയിലും മദീനയിലും സൗദി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയുടെ (ടി ജി എ ) പരിശോധനാ സംഘങ്ങള്‍ കണ്ടെത്തിയത് 13,000 ഗതാഗത നിയമലംഘനങ്ങള്‍്. മാര്‍ച്ച് 16-നും 22-നും ഇടയില്‍ നടത്തിയ 54,000 ഫീല്‍ഡ് പരിശോധനകളിലാണ് ഈ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

ലൈസന്‍സുകള്‍ പരിശോധിക്കല്‍, വാഹന സാഹചര്യങ്ങള്‍ വിലയിരുത്തല്‍, അനധികൃത പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയല്‍ എന്നിവയുള്‍പ്പെടെയുള്ള ഗതാഗതവുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാനുള്ള തീവ്രമായ കാമ്പെയിനിന്റെ ഭാഗമായാണ് പരിശോധനകള്‍ നടത്തിയത്.

മക്കയിലും മദീനയിലും ഉംറ തീര്‍ത്ഥാടകര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഗതാഗത സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായി ഏകോപിപ്പിച്ച് സൗദി ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി റംസാനില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പിലാക്കി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *