Your Image Description Your Image Description

ഒമാനിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം നൽകാനൊരുങ്ങി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ​സ്റ്റാർലിങ്ക്. ഇതോടെ മിഡിൽ ഈസ്റ്റിൽ ഖത്തറിനു ശേഷം കമ്പനിയുടെ സേവനം ലഭ്യമാകുന്ന രണ്ടാമത്തെ രാജ്യമാകും ഒമാൻ. ലോ എർത്ത് ഓർബിറ്റിൽ (LEO) പ്രവർത്തിക്കുന്ന ഉപഗ്രഹ അധിഷ്ഠിത ഇന്റർനെറ്റ് സാങ്കേതികവിദ്യയാണ് സ്റ്റാർലിങ്ക്. പ്രധാനമായും അതിവേഗ ഇന്റർനെറ്റ് കവറേജ് ഇല്ലാത്ത പ്രദേശങ്ങളിൽ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് ആക്‌സസ് നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

5G അല്ലെങ്കിൽ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റിൽ നിന്ന് വ്യത്യസ്തമായി, സാറ്റലൈറ്റ് ഇന്റർനെറ്റ് കണക്റ്റിവിറ്റിക്കായി മൊബൈൽ ടവറുകളെയോ അതിവേഗ ഡാറ്റ ലൈനുകളെയോ ആശ്രയിക്കേണ്ടി വരില്ല. സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനത്തിന് ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ടിആർഎ) അനുമതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *