Your Image Description Your Image Description

ബഹ്റൈനിൽ ബിരുദം അനിവാര്യമല്ലാത്ത പൊ​തു-​സ്വ​കാ​ര്യ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ സ്വദേശികൾക്ക് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെന്ന് നിർദേശം.വരുന്ന അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ത്ത​രം ത​സ്തി​ക​ക​ളി​ലു​ള്ള വി​ദേ​ശി​ക​ളെ മാ​റ്റി സ്വ​ദേ​ശി​ക​ളെ നിയമിക്കണമെന്ന നി​ർ​ദേ​ശ​മാ​ണ് പാർലമെന്റം​ഗങ്ങൾ മു​ന്നോ​ട്ടു​വെ​ച്ച​ത്.

എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെയും ഇ​ത്ത​രം ത​സ്തി​ക​ക​ളി​ലെ വി​ദേ​ശ തൊഴിലാളികളുടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്ത​ണ​മെ​ന്നും ​ഗവർൺമെന്റിനോട് എം.​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​ത്തെ തൊ​ഴി​ൽ​നിരക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സു​സ്ഥി​ര വി​ക​സ​നം കൈ​വ​രി​ക്കു​ന്ന​തി​നും ഇത് അനിവാര്യമാണെന്നാണ് എം.പിമാരുടെ വാദം. എ​ന്നാ​ൽ, 2010ലെ ​സി​വി​ൽ സ​ർ​വീ​സ് നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 11 പ്ര​കാ​രം ഇ​ത്ത​രം മേ​ഖ​ല​ക​ളി​ൽ സ്വദേശികൾക്ക് മു​ൻ​ഗ​ണ​ന ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ടെ​ന്ന് അധികൃതർ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *