Your Image Description Your Image Description

ജപ്പാനിലെ പ്രമുഖ റസ്റ്റോറന്റ് ശൃംഖലയായ സുകിയ അടുത്തിടെ ഒരു വിവാദത്തിൽ ഉൾപ്പെട്ടിരുന്നു. ഉപഭോക്താവിന് നല്‍കിയ ഭക്ഷണത്തില്‍ എലിയെ കണ്ടെത്തിയതാണ് വിവാദങ്ങളുടെ തുടക്കം. ടൊട്ടോറി സിറ്റിയിലെ ഒരു സ്‌റ്റോറിലാണ് സംഭവം. ഇപ്പോഴിതാ വിഷയത്തില്‍ ഖേദപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

സംഭവത്തില്‍ ഉപഭോക്താക്കളോട് ഖേദം രേഖപ്പെടുത്തുന്നതായും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ ശക്തമാക്കിയതായും കമ്പനി അറിയിച്ചു. ജനുവരിയിലാണ് സ്റ്റോറില്‍ നിന്ന് നല്‍കിയ സൂപ്പില്‍ എലിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, സൂപ്പ് നല്‍കിയ പാത്രത്തിലാണ് എലി ഉണ്ടായിരുന്നതെന്നും അത് ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നുമുള്ള നിഗമനത്തിലെത്തി.

വിഷയം ശ്രദ്ധയില്‍പ്പെട്ടയുടനെ പരിശോധനകള്‍ക്കായി കമ്പനി പ്രവര്‍ത്തനം നിർത്തിവെച്ചിരുന്നു. പിന്നാലെ അടിയന്തരനടപടികളും സ്വീകരിച്ചു. ജീവനക്കാര്‍ക്ക് ശുചിത്വം പാലിക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനവും നല്‍കി. രണ്ട് ദിവസത്തിന് ശേഷം അധികൃതരില്‍ നിന്ന് ക്ലിയറന്‍സ് വാങ്ങിയാണ് സ്റ്റോര്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *