ഇന്ത്യൻ രൂപ ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ റിയാലിന്റെ വിനിമയ നിരക്ക് താഴേക്ക്. ഒരു റിയാലിന് 222.85 രൂപ എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നൽകിയത്. ഇന്ത്യൻ രൂപയുടെ വില 86.20 രൂപയിലെത്തി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിലെ ഏറ്റവും ശക്തമായ വിലയാണിത്.
ഈ വർഷാദ്യം മുതൽ റിയാലിന്റെ വിനിമയ നിരക്ക് കുത്തനെ വർധിച്ചിരുന്നു. കഴിഞ്ഞ മാസം ഒമ്പതിന് വിനിമയ നിരക്ക് ഒരു റിയാലിന് 227 വരെ എത്തിയിരുന്നു. ഇതായിരുന്നു സർവ കാല റിക്കാർഡ്. പിന്നീട് വിനിമയ നിരക്ക് താഴേക്ക് വരികയായിരുന്നു.
ഇന്ത്യയിലേക്കുള്ള ഡോളർ ഒഴുക്ക് വർധിച്ചതാണ് ഇന്ത്യൻ രൂപ ശക്തി പ്രാപിക്കാൻ പ്രധാന കാരണം. ഇന്ത്യൻ ഓഹരി വിപണിയിലെ നിയന്ത്രിക്കുന്ന ഫോറിൻ ഇൻസ്റ്റിറ്റ്യൂഷൻ ഇൻവെസ്റ്റേഴ്സ് ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തിയതും ഇന്ത്യൻ വിപണിയിലേക്ക് ഡോളർ ഒഴുക്കിന് കാരണമാക്കി. എന്തുകൊണ്ടാണ് ഇന്ത്യൻ വിപണിയിലേക്ക് ഡോളർ ഒഴുക്കിന് കാരണം വ്യക്തമല്ല. ചില ബാങ്കുകളും ഡോളർ വിൽപന നടത്തുന്നുണ്ട്.