Your Image Description Your Image Description

ഇന്നത്തെ കാലത്ത് ഉന്നത വിദ്യാഭ്യാസം തേടി വിദ്യാര്‍ഥികള്‍ വിദേശരാജ്യങ്ങളിലേക്ക് പറക്കുകയാണ്. മിക്ക കുട്ടികൾക്കും അത് തന്നെയാണ് ലക്ഷ്യവും. എന്നാൽ ഈ ഭാരിച്ച ചിലവുകൾ താങ്ങേണ്ടി വരുന്ന സാധാരണക്കാരായ രക്ഷിതാക്കൾ ശരിക്കും ബുദ്ധിമുട്ടിലാകാറുണ്ട്. ഈ അടുത്ത കാലത്തായി ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് വിദേശരാജ്യങ്ങളിലെ പഠനം കൂടുതല്‍ ചെലവേറിയതാക്കിയിട്ടുണ്ട്. പലരും മക്കളെ വിദേശ പഠനത്തിന് അയക്കുന്നത് വിദ്യാഭ്യാസ വായ്പ എടുത്തിട്ടായിരിക്കും. വിദ്യാഭ്യാസ വായ്പ തുക വിദേശരാജ്യങ്ങളിലേക്ക് അയക്കുമ്പോള്‍ ടി സി എസ് ഈടാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ ബജറ്റില്‍ തീരുമാനിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശ്വാസകരമാണ്. അതുകൊണ്ടുതന്നെ നിലവില്‍ വിദ്യാഭ്യാസ വായ്പ ഏറെ ആകര്‍ഷകമാണ്.

വിദേശരാജ്യങ്ങളില്‍ ഉന്നത പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മിക്ക ബാങ്കുകളും പ്രത്യേക വിദ്യാഭ്യാസ വായ്പ സ്കീമുകള്‍ നടപ്പിലാക്കുന്നുണ്ട്. ഇത്തരം വായ്പകള്‍ക്ക് 8.6% മുതല്‍ 13.7 ശതമാനം വരെയാണ് പലിശ ഈടാക്കുന്നത്.

രാജ്യത്ത് വിദ്യാഭ്യാസ വായ്പ നല്‍കുന്ന പ്രധാനപ്പെട്ട ബാങ്കുകളും അവരുടെ പലിശ നിരക്കുകളും നമുക്ക് നോക്കാം;

വിദേശ വിദ്യാഭ്യാസ വായ്പകള്‍ക്ക് ഏറ്റവും കുറഞ്ഞ പലിശ ഈടാക്കുന്നത് ഇന്ത്യന്‍ ബാങ്ക് ആണ്. 8.6 ശതമാനമാണ് ഇവര്‍ ഈടാക്കുന്ന വാര്‍ഷിക പലിശ. ഐസിഐസിഐ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ 9.25 ശതമാനമാണ് പലിശ ഈടാക്കുന്നത്. ബാങ്ക് ഓഫ് ബറോഡയുടെ വിദ്യാഭ്യാസ വായ്പ പലിശ നിരക്ക് 9.45% ആണ്.

മറ്റൊരു പൊതു മേഖല ബാങ്ക് ആയ പഞ്ചാബ് നാഷണല്‍ ബാങ്ക് പലിശ 10% ആണ് പ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് വിദേശ വിദ്യാഭ്യാസ വായ്പ എടുക്കുമ്പോള്‍ 10.15 ശതമാനം പലിശ നല്‍കണം. കനറാ ബാങ്കില്‍ 10.25% വും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 11% വും ആണ് പലിശ.

Leave a Reply

Your email address will not be published. Required fields are marked *