Your Image Description Your Image Description

വ​യ​നാ​ട് മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ലി​ൽ മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് 10 ല​ക്ഷം രൂ​പ വീ​തം ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ഉ​രു​ൾ​പൊ​ട്ട​ലി​ൽ മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട ഏ​ഴ് കു​ട്ടി​ക​ൾ​ക്കും, മാ​താ​പി​താ​ക്ക​ളി​ൽ ഒ​രാ​ൾ മാ​ത്രം ന​ഷ്ട​പ്പെ​ട്ട 14 കു​ട്ടി​ക​ൾ​ക്കും പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി മാ​ത്രം 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കും.

കു​ട്ടി​ക്ക് 18 വ​യ​സ് തി​ക​യു​ന്ന​ത് വ​രെ തു​ക പി​ൻ​വ​ലി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ നി​ന്ന് ധ​ന​സ​ഹാ​യം ന​ൽ​കു​ക. പ​ണം ജി​ല്ലാ ക​ല​ക്ട​റു​ടെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച് പ്ര​തി​മാ​സ പ​ലി​ശ കു​ട്ടി​ക​ളു​ടെ ര​ക്ഷ​ക​ർ​ത്താ​വി​ന്‍റെ പ​ക്ക​ൽ എ​ത്തി​ക്കും.

അ​തേ​സ​മ​യം ടൗ​ൺ​ഷി​പ്പ് നി​ർ​മാ​ണ​ത്തി​ന് ഏ​റ്റെ​ടു​ക്കു​ന്ന എ​സ്റ്റേ​റ്റി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. എ​ൽ​സ്റ്റ​ൺ എ​സ്റ്റേ​റ്റി​ന് 26 കോ​ടി 56 ല​ക്ഷം രൂ​പ​യാ​ണ് ന​ൽ​കു​ക. മാ​ർ​ച്ച് 27ന് ​ടൗ​ൺ​ഷി​പ്പി​ന്‍റെ ത​റ​ക്ക​ല്ലി​ടാ​നാ​ണ് നി​ല​വി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​നം.

Leave a Reply

Your email address will not be published. Required fields are marked *