Your Image Description Your Image Description

ഗുജറാത്തിൽ പതിറ്റാണ്ടുകളായി പ്രതിപക്ഷത്തുള്ള കോൺഗ്രസിലിരുന്നുകൊണ്ട് ബിജെപിക്കായി പണിയെടുക്കുന്നവരെ തുരത്താൻ വടിയെടുക്കുകയാണു രാഹുൽ ഗാന്ധി . പാർട്ടിയെ ഉള്ളിലിരുന്ന് ഇല്ലാതാക്കുന്ന എലികൾ ഗുജറാത്തിൽ മാത്രമാണോ ഉള്ളത് ? അല്ല എല്ലായിടത്തുമുണ്ട് .

ഇന്ന് പാർട്ടി ഈ ഗതിയിലാകാൻ കാരണം ഇതുപോലെയുള്ള എലികളാണ് . മൃഗങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സ്വഭാവങ്ങൾ മനുഷ്യർ മനസ്സിലാക്കിത്തുടങ്ങിയ കാലം മുതലേയുള്ളതാണു രണ്ടും തമ്മിലുള്ള താരതമ്യം.

രാഷ്ട്രീയക്കാരെ അവരുടെ നല്ലകാലത്ത് സിംഹം, കടുവ, ചീറ്റപ്പുലി തുടങ്ങിയവയുമായി ഉപമിക്കുന്നതു ശൗര്യത്തിന്റെ പേരിലാണ്. മൃഗനാമങ്ങൾക്കൊപ്പം ‘പല്ലു കൊഴിഞ്ഞ’ എന്നു ചേർത്തുപറയുന്നത് രാഷ്ട്രീയക്കാർ വളരെ സീനിയറാകുമ്പോഴും തന്ത്രങ്ങൾ ഫലിക്കാതെ വരുമ്പോഴുമാണ്.

തൊലിക്കട്ടിയുടെ പേരിൽ കാണ്ടാമൃഗത്തോടും തരംപോലെയുള്ള നിലപാടുമാറ്റങ്ങളുടെ പേരിൽ ഓന്തിനോടും ഉപമിക്കുന്നു. ഇങ്ങനെയൊക്കെ മനുഷ്യലോകത്തു സംഭവിക്കുന്നെന്ന് അറിയാത്തതിനാൽ പ്രയോഗങ്ങൾ അപകീർത്തികരമെന്നു മൃഗങ്ങൾ പരാതിപ്പെടുന്നില്ല.

ഏതാനും വർഷം മുൻപ് ഒഡീഷയിലെ കോൺഗ്രസ് നേതാവ് നിരഞ്ജൻ പട്നായിക് പാർട്ടിയിലെ ചിലരെ വിളിച്ചത് എലിയെന്നാണ്. സാധാരണമല്ലാത്ത താരതമ്യം. ആരുടെയും പേരു പറയാതെയായിരുന്നു നിരഞ്ജന്റെ എലിവിളി.

എന്നാൽ, രാഷ്ട്രീയത്തെ പണമുണ്ടാക്കാൻ മാത്രം ഉപയോഗിക്കുന്നവർ പാർട്ടിയെ ഉള്ളിലിരുന്ന് ഇല്ലാതാക്കുകയാണെന്നും പാർട്ടി ആശയങ്ങളോടും ജനത്തോടും കൂറില്ലാത്ത അവരെ പുറത്താക്കി പുര വൃത്തിയാക്കണമെന്നും നിരഞ്ജൻ വിശദീകരിച്ചപ്പോൾ അതു തന്നെ തന്നെ ഉദ്ദേശിച്ചു മാത്രമാണല്ലോ എന്നു പലർക്കും തോന്നി.

ആ തോന്നൽ ഇങ്ങു കൊച്ചു കേരളത്തിൽ വരെയുണ്ട് . ഇവിടുത്തെ പല നേതാക്കന്മാർക്കും ഈ പണി തുടങ്ങിയിട്ട് കുറേക്കാലമായി , തിരുവനന്തപുരത്ത് തന്നെ ചില മുതിർന്ന നേതാക്കൾ ഈ പണിയുമായി രംഗത്തിറങ്ങിയത് സ്വന്തം വിജയത്തിനും പണമുണ്ടാക്കാനുമാണ് .

തദ്ദേശ തെരഞ്ഞെടുപ്പുകൾ വരുമ്പോൾ വോട്ട് കച്ചവടം ഉറപ്പിക്കും , കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി യ്ക്ക് വോട്ടുകൾ മറിച്ചു കൊടുക്കും. പണവും വാങ്ങും , കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ ആ വാർഡുകളിൽ ദയനീയമായി പരാജയപ്പെടും . അതായത് മൂന്നാം സ്ഥാനത്ത് പോകും , കെട്ടിവച്ച കാശ് കിട്ടില്ല.

പകരം നിയമ സഭാ തെരഞ്ഞെടുപ്പിൽ ഈ നേതാവിന് ബിജെപി വോട്ടുകൾ നൽകും , പക്ഷെ കഴിഞ്ഞ തവണ പൂസിപ്പോയി , ബിജെപി വോട്ടുകൾ കിട്ടിയെങ്കിലും കോൺഗ്രസ്സുകാർ വോട്ട് ചെയ്തില്ല . അവിടെ ദയനീയമായി ഈ കച്ചവടക്കാരനായ ഏലി തോറ്റ് തുന്നംപാടി .

ഇയാൾ കോൺഗ്രസ്സിൽ നിൽക്കുന്നെങ്കിലും മനസ്സ് ബിജെപിയിലാണ് , പകൽ ഖദറും രാത്രിയിൽ കാവിയുമാണെന്ന് പറയുന്നത് ഇയാളുടെ കാര്യത്തിൽ അക്ഷരം പ്രതി ശരിയാണ് . ഈ എലികളെയൊക്കെയാണ് ആദ്യം വിഷം കൊടുത്ത് കൊല്ലേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *