Your Image Description Your Image Description

ആശാവർക്കർമാരെ ബിജെപി കോൺഗ്രസ് സഖ്യം കുത്തിതിരിപ്പിച്ച് പിണറായി സർക്കാരിന്റെ ഭരണ പരാജയമാണ് എന്ന് വരുത്തി തീർക്കാനുള്ള ഗൂഢലക്ഷ്യങ്ങൾ അണിയറയിൽ നടക്കുമ്പോഴും സംസ്ഥാന സർക്കാർ ആശമാരെ ചേർത്തു പിടിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്. .സമരം അവസാനിപ്പിക്കാൻ ആശാവർക്കർമാരെ മുഖ്യമന്ത്രിതന്നെ ചർച്ചയ്ക്കു വിളിക്കേണ്ടതുണ്ടോയെന്ന് ആലോചിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ജനാധിപത്യസമൂഹത്തിൽ സമരം നടത്തുന്നതിൽ കുഴപ്പമില്ല.എന്നാൽ, ആശാ വർക്കർമാരുടെ സമരം കൈകാര്യം ചെയ്യുന്നതിൽ ജമാഅത്തെ ഇസ്‌ലാമി, എസ്‌യുസിഐ, എസ്‍ഡിപിഐ തുടങ്ങിയ സംഘടനകൾ ഇടപെടുന്നതാണു പ്രശ്നം. അവരുടെ ശമ്പളം തുച്ഛമാണെന്നതു വസ്തുതയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൂടുതൽ ശമ്പളം കിട്ടുന്നുണ്ട്. ആശാ വർക്കർമാരോട് ഞങ്ങൾക്ക് ഒരു വിരോധവുമില്ല എന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ആശാന്മാരുടെ പല ആവശ്യങ്ങളും സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക അവസ്ഥ വെച്ച് അംഗീകരിക്കാൻ പറ്റുന്നതല്ല എങ്കിൽപോലും അതൊക്കെ അംഗീകരിക്കാൻ പോലും തൊഴിലാളിവർഗ്ഗ പ്രസ്ഥാനം എന്ന നിലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലിരിക്കുമ്പോൾ പിണറായി വിജയൻ തയ്യാറായി. ഇപ്പോൾ ആശാവർക്കന്മാരെ ചർച്ചയ്ക്ക് വിളിക്കാൻ തയ്യാറാണെന്ന് സന്നദ്ധത അറിയിച്ചിരിക്കുകയാണ് ഇടതുപക്ഷം. എത്രയൊക്കെ ബിജെപി സർക്കാർ ആശാന്മാരോട് കാണിക്കുന്ന അവഗണനയെ പറ്റി പറഞ്ഞിട്ടും ബോധ്യമാകാത്തവരെ അവരുടെ നിസ്സഹായതയും സാമ്പത്തിക പരിമിതികളും ഉൾക്കൊണ്ടുതന്നെ സംസ്ഥാനം കഴിവിന്റെ പരമാവധി പിന്നെയും ചേർത്തുപിടിക്കുന്നുണ്ട്. മുഖ്യമന്ത്രി തന്നെ ആശാവർക്കർമാരോട് സംസാരിക്കേണ്ട കാര്യമുണ്ടോ എന്നും അത് മറ്റാരെങ്കിലും ചെയ്താൽ അംഗീകരിക്കാൻ കഴിയുമോ എന്ന കാര്യം പോലും പരിശോധിക്കാൻ ഇടതുപക്ഷ മന്ത്രിസഭ തയ്യാറായി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഉൾപ്പടെയുള്ള പേരുകളാണ് ആശാവർക്കർമാർ ആയുള്ള ചർച്ചയ്ക്ക് വേണ്ടി നിർദ്ദേശിക്കപ്പെടുന്നത്. ആശമാരോട് സംസ്ഥാനത്തിന് യാതൊരുവിധ പരിഭവവും പരാതികളും ഇല്ല ആശാമാർ ജോലിക്ക് സന്നദ്ധരായി തിരികെ പ്രവേശിച്ചില്ലെങ്കിൽ കേരളത്തിന്റെ ആരോഗ്യ മേഖല തന്നെ അപ്പാടെ തകരില്ല തകരാറിലാകുമെന്ന ആശങ്ക തന്നെയാണ് സംസ്ഥാന സർക്കാരിനുള്ളത്. ബിജെപി കോൺഗ്രസ് സാക്ഷ്യത്തിന് സംബന്ധിച്ചിടത്തോളം കേരളത്തിന്റെ ആരോഗ്യമേഖല തകരാറിലാകുന്നു എന്നുള്ളത് കേരള സംസ്ഥാന സർക്കാരിനെതിരെ ആരോപിക്കാവുന്ന പുതിയ ആയുധമാണ്. ആശ മാരെ മുൻനിർത്തിക്കൊണ്ട് സമരം നയിക്കുമ്പോൾ കേരള സംസ്ഥാന സർക്കാരിന്റെ ഭരണപരാജയം ആണ് എന്നും സ്ത്രീകളോട് സർക്കാർ നീതി കാണിക്കുന്നില്ല എന്നും വരുത്തുതീർക്കുന്നതിനൊപ്പം ആരോഗ്യ മേഖലയിൽ ഉണ്ടാകുന്ന മുഴുവൻ തകരാറും സംസ്ഥാനത്തിന്റെ തലയിൽ കെട്ടിവയ്ക്കാൻ കൂടി കഴിയുമെന്നുള്ള രാഷ്ട്രീയ കുടില ചിന്തയാണ്. എന്നാൽ ഇതേസമയം ആരോഗ്യമേഖലയിൽ എന്തെങ്കിലും പാളിച്ച പറ്റിയാൽ അതിന് ഇരയാകുന്നത് കേരളത്തിലെ മുഴുവൻ ജനങ്ങളും ആണ്. കരുതലോടെ ആരോഗ്യ മേഖലയെ സംരക്ഷിച്ചില്ലെങ്കിൽ ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഉണ്ടാകുന്ന നഷ്ടം നികത്താൻ കഴിയുന്നതല്ല. നിപ്പ അടുത്തകാലത്തായി കേരളത്തിൽ രണ്ടുവട്ടമാണ് വന്നുപോയത്. ഒരു കൊറോണ കാലത്തിനേയും കേരളം അതിജീവിച്ചു മറ്റ് വികസിത രാഷ്ട്രങ്ങളെക്കാളും വളരെ ആസൂത്രിതമായും ശ്രദ്ധയോടെയുമാണ് ഇതിനെയൊക്കെ അതിജീവിക്കാൻ കേരള സംസ്ഥാനത്തിന് കഴിഞ്ഞത്. അതിൽ ആശ മാരുടെ ഉൾപ്പെടെ പങ്ക് വളരെ വലുതായിരുന്നു. ഏത് നിമിഷവും ഒരു ബാക്ടീരിയോ വൈറസോ വന്നുപെട്ടാൽ വീണ്ടും ആരോഗ്യ മേഖല ആശങ്കയിലാകും. ആ സമയം ആശാന്മാരുടെ ഇത്തരം സമരം തുടരുകയാണെങ്കിൽ അത് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും മരണത്തിലാവും കലാശിക്കുന്നത്. ഏത് നിമിഷവും ജാഗരൂപരായി സേവന സന്നദ്ധരായിരിക്കേണ്ട ആശാവർക്കർമാരുടെ ജോലിയിൽ നിന്നുള്ള വിട്ടുനിൽക്കൽ ചെറുതായല്ല ആരോഗ്യ മേഖലയെ ബാധിക്കുക. അത് സംസ്ഥാന സർക്കാരിന് നല്ലപോലെ അറിവുള്ളതുമാണ് അതുകൊണ്ടുതന്നെയാണ് അവരുടെ സേവനങ്ങളെ ഒരല്പം പോലും കുറച്ചു കാണാതെ ആവശ്യമായ ആനുകൂല്യങ്ങൾ ഒക്കെ കഴിവിനുമപ്പുറം നിന്ന് ചെയ്യാൻ സംസ്ഥാനം തയ്യാറായതും. പക്ഷേ ബിജെപി കോൺഗ്രസ് സാക്ഷ്യത്തിന്റെ രാഷ്ട്രീയ തന്ത്രത്തിൽ വീണുപോയ ആശ മാർക്ക് നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിയുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് വീണ്ടും ആശമാരോട് ചർച്ചയ്ക്ക് സംസ്ഥാനം തയ്യാറാണ് എന്ന് അറിയിച്ചിരിക്കുന്നത്. ചർച്ചയ്ക്ക് ആശമാർ തയ്യാറാക്കുകയാണെങ്കിൽ ഒരു പരിധിവരെയുള്ള അവരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാനും സംസ്ഥാന സർക്കാരിന് കഴിയും സംസ്ഥാനത്തിന്റെ നിലവിലെ അവസ്ഥ അവരെ ബോധ്യപ്പെടുത്താനും കേന്ദ്രത്തിന്റെ അവഗണന അവരെ അറിയിക്കാനും സംസ്ഥാനത്തിന് കഴിയും എന്നാൽ ആശമാരും സംസ്ഥാന സർക്കാരും തമ്മിലുള്ള ചർച്ച ഇതര പാർട്ടിക്കാർ അനുവദിക്കില്ല എന്ന കാര്യം വാസ്തവമാണ്. അതുപോലും പിണറായി സർക്കാരിന്റെ തന്ത്രമാണെന്ന് ആശമാരെ തെറ്റിദ്ധരിപ്പിച്ച് അവരെ ജോലിയിൽ നിന്ന് വിട്ടുനിൽക്കാനും സമരം തുടരാനും പ്രേരിപ്പിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം. അതുവഴി മറ്റ് പാർട്ടിക്കാർക്ക് യാതൊരു നഷ്ടവും ഉണ്ടാകുന്നില്ല അടുത്ത ഇലക്ഷന് അധികാരം പിടിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. എന്നാൽ ആശമാരെ സംബന്ധിച്ച് അവരുടെ ജോലിയും സാമ്പത്തിക അവസ്ഥയും പരുങ്ങലിൽ ആകും എന്നതിന് പുറമേ സംസ്ഥാനവും ആകെ പ്രശ്നത്തിലാവും. ചർച്ചയ്ക്ക് സന്നദ്ധത ഗവൺമെന്റ് അറിയിച്ചത് കൈമുതലാക്കി ഗവൺമെന്റിനോട് ചേർന്ന് നിന്ന് ആശമാർ പ്രവർത്തിക്കുകയാണ് എങ്കിൽ ഈ പ്രശ്നത്തിന് ശ്വാശ്വത പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *