Your Image Description Your Image Description

സംസ്ഥാനത്തെ പല സർക്കാർ വകുപ്പുകളിലും മുകളിലിരിക്കുന്ന ഉദ്യോഗസ്ഥർക്ക് സാധാരണ ഗതിയിൽ ആരുടെ മുമ്പിലും കൈക്കൂലിക്കായി കൈനീട്ടേണ്ടിവരുന്ന അവസ്ഥയില്ല. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം; കൈക്കൂലി ചോദിച്ചുവാങ്ങുന്നത് ഏതു സ്ഥാപനത്തിലെയും ചില ജീവനക്കാരുടെ ശീലമാണ്.

ഇന്ന് കൈക്കൂലി വാങ്ങാത്ത ഓഫീസും ജീവനക്കാരും പൊതുവെ കുറവാണ് , കൈക്കൂലി ഉണ്ടെങ്കിലേ കാര്യം സാധിക്കാൻ പറ്റൂയെന്ന അവസ്ഥയാണുള്ളത് , കൈക്കൂലി കൊടുത്തില്ലെങ്കിൽ ഇരട്ടിപ്പണി തരും , നമ്മുടെ കാര്യം സാധിക്കത്തതുമില്ല .

കൊട്ടാരക്കര താലൂക്കഭീസിൽ ഈയ്യടുത്ത് ഒരു തഹസീൽദാറുണ്ടായിരുന്നു , വില്ലേജ് അസിസ്റ്റന്റ് മൂത്തുവന്ന കൊട്ടാരക്കരക്കാരനായ ഏമാനാണ് . സ്വന്തം നാടല്ലേ , സ്വന്തം നാട്ടുകാരിൽ നിന്നും കൈക്കൂലി വാങ്ങില്ലെന്നായിരുന്നു എല്ലാവരുടെയും ധാരണ .

പക്ഷെ ഏറ്റവും വലിയ കൈക്കൂലികാരനായിരുന്നു അയാൾ . ചെറിയ തുകയൊന്നും വാങ്ങില്ല . ആളും തരവും നോക്കി വലിയ തുകകളാണ് വാങ്ങിയിരുന്നത് . എനിക്ക് നേരിട്ടറിയാവുന്ന ഒരു സംഭവം പറയാം. കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ തന്നെയുള്ള സ്ഥലത്ത് വീട് വയ്ക്കുന്നതിന് തടസ്സമായി നിന്ന പറ പൊട്ടിച്ചു മാറ്റിയതിന് ഇയാൾ ലക്ഷങ്ങൾ ചോദിച്ചത് കൊടുക്കാഞ് അത്രയും ലക്ഷം സർക്കാരിൽ അടപ്പിച്ചു.

വീട് പണിയുന്നതിന് പഞ്ചായത്തിൽ നിന്നും പ്ലാനും എസ്റ്റിമേറ്റുമൊക്കെ തയ്യാറാക്കി അനുവാദവും വാങ്ങി , ആ അനുവാദത്തിൽ തന്നെ പറയുന്നുണ്ട് അതിൽ ഇത്ര പാറയുണ്ടെന്ന് , ഈ പാറയിൽ പകുതിയോളംപൊട്ടിച്ചു ചുറ്റുമതിൽ കെട്ടി , അടിസ്ഥാനം കെട്ടുന്നതിന് ബാക്കി പൊട്ടിയ്ക്കാൻ ഇട്ടിരിക്കുമ്പോഴാണ് ഒരു ദിവസം രാവിലെ ഈ ഏമാൻ അതുവഴി പോകുന്നത് .

അയാൾ അവിടെ ഇറങ്ങി , സ്ഥലം ഉടമയെ വിളിക്കുന്നു , വന്ന് കാണണമെന്ന് പറയുന്നു , ഉടമ കാണാൻ ഓഫീസിൽ ചെല്ലുന്നു , രണ്ട് ലക്ഷം കൈക്കൂലി ചോദിച്ചു , അതിന് കാരണമായി പറഞ്ഞത് അവിടെ പൊട്ടിച്ച പാറ മുഴുവൻ മറ്റാർക്കോ ലക്ഷങ്ങൾക്ക് വിറ്റുവെന്ന് ,

അവിടെ മതിൽ കെട്ടിയെന്ന് പറഞ്ഞപ്പോൾ സമ്മതിക്കാൻ അയാൾ തയ്യാറായില്ല , നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്‌തോ , ഞാൻ ചോദിച്ചത് തന്നില്ലെങ്കിൽ പണി നടക്കില്ലെന്ന് കട്ടായം പറഞ്ഞു , ഉടമ അത് കൊടുക്കാൻ തയ്യാറായില്ല , പകരം അയാൾ ചെയ്തതോ , നേരെ ജിയോളജിയിൽ റിപ്പോർട്ട് ചെയ്തു , പാറ മുഴുവൻ പൊട്ടിച്ചു പുറത്ത് വിറ്റന്ന് ,

അങ്ങനെ പുറത്തു കൊണ്ടുപോയെങ്കിൽ വണ്ടി പിടിച്ചു കസ്റ്റഡിയിലെടുത്ത് ഫൈൻ ഈടാക്കണ്ടേ ? അപ്പോൾ അത് അയാളുടെ തെറ്റല്ലേ ? സര്ക്കാരിന് പണം കിട്ടുന്നതല്ലേ ? അത് എന്തുകൊണ്ട് ചെയ്തില്ല , അപ്പോൾ തന്നെ മനസ്സിലാക്കാം ഇയാൾ കൈക്കൂലി ചോദിച്ചത് കൊടുക്കാഞ്ഞത്തിന്റെ പ്രതികരമാണെന്ന് .

അയാളിപ്പോൾ സർവ്വീസിൽ നിന്നും വിരമിച്ചു , കോടികളാണ് കൈക്കൂലി മാത്രം വേടിച്ചു സമ്പാദിച്ചത് .
പണത്തോടുള്ള മനുഷ്യന്റെ ആർത്തി എത്രത്തോളമാണെന്ന് വെളിപ്പെടുത്തുന്ന സംഭവം കൂടിയാണിത്.
കൈക്കൂലിക്ക് ധാരാളം മേച്ചിൽപ്പുറങ്ങളുള്ള മറ്റ് സ്ഥാപനങ്ങളിലും വായും പിളർന്നിരിക്കുന്ന ഇതുപോലുള്ള ‘ആർത്തിപ്പണ്ടാരങ്ങ”ളുണ്ട്.

നാഷണൽ ഹൈവേ അതോറിട്ടിയിലെ ഉന്നത എൻജിനിയറെ കൈക്കൂലി കേസിൽ പിടികൂടിയിട്ട് അധിക നാളായില്ല. കൈക്കൂലിക്കു സാദ്ധ്യതയുള്ള മറ്റ് അനേകം സ്ഥാപനങ്ങളിലും ഇതുപോലുള്ളവരെ കാണാം. ഇടപാടുകളുടെ മൂല്യം വർദ്ധിക്കുന്തോറും കൈക്കൂലിയുടെ തോതും കൂടുതലായിരിക്കും.

കോടിക്കണക്കിന് കൈക്കൂലിപ്പണം ഇത്തരം ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്ന് പിടിച്ചെടുത്ത വാർത്തകൾ ഇടയ്ക്കിടെ കാണാം. റെയ്ഡുകളും അറസ്റ്റുമൊക്കെ സർവസാധാരണമായിട്ടും കൈക്കൂലി എന്ന ശാപത്തിന് അറുതിവരുത്താൻ ഭരണകൂടത്തിന് ഇന്നേവരെ കഴിഞ്ഞിട്ടില്ല. നൂറോ ആയിരമോ പേരിൽ ഒരാൾ മാത്രമാകും ചിലപ്പോൾ പിടിയിലാകുക.

വിജിലൻസ് സംവിധാനം ശക്തമാക്കുകയും കൈക്കൂലി വിളയാടാൻ സാദ്ധ്യതകളുള്ള ഇടങ്ങളിൽ നിരീക്ഷണം വ്യാപകമാക്കുകയും ചെയ്യുന്നതിലൂടെ കൈക്കൂലിക്കാരെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. ജനകീയ സഹകരണവും അത്യന്താപേക്ഷിതമാണ്.

കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ വിജിലൻസിൽ ഏൽപ്പിക്കാൻ ഒരു മടിയും കാണിക്കരുത്. അവർക്കുള്ള സ്ഥാനം ഇരുമ്പഴികൾക്കുള്ളിലാണ്. കൈക്കൂലിയായി സമ്പാദിച്ചതത്രയും കണ്ടുകെട്ടാനും നടപടിയുണ്ടാകണം. ഉദ്യോഗസ്ഥർക്കിടയിലെ ഇത്തരം പുഴുക്കുത്തുക്കളെ വച്ചുപൊറുപ്പിച്ചാൽ ശേഷിക്കുന്നവരും ക്രമേണ ഇതേ പാത പിന്തുടരും .

Leave a Reply

Your email address will not be published. Required fields are marked *