Your Image Description Your Image Description

മംഗളൂരു: കാട്ടുപന്നി ഇരുചക്രവാഹനത്തിൽ ഇടിച്ചിട്ടതിനെ തുടർന്ന് വയോധിക മരിച്ചു. ശനിയാഴ്ച രാത്രി ഹരേകല ഗ്രാമത്തിലെ ഖണ്ഡിഗയിലായിരുന്നു സംഭവം. മകനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കെ.വി. ദേവകി മനായിയാണ്(72) റോഡിൽ വീണു മരിച്ചത്. ദേവകിയും മകൻ വരദരാജും ബജാലിലെ ബന്ധു വീട് സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടുപന്നി റോഡിന്റെ മധ്യത്തിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടത്. ഉടൻ തന്നെ വരദരാജ് ബ്രേക്ക് പിടിച്ച് വണ്ടി നിർത്തി. ഇതേതുടർന്ന് വണ്ടി വെട്ടിക്കുന്നതിനിടെ ഓടി വന്ന പന്നി ബൈക്കിൽ ഇടിക്കുകയും ദേവകി റോഡിൽ തെറിച്ചുവീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദേവകിയുടെ മരണത്തെത്തുടർന്ന്, മൃതദേഹം ഹരേക്കലിലെ കൊൽക്കെയിലേക്ക് കൊണ്ടുപോകുന്നതിനിടെ മറ്റൊരു അപകടം ഉണ്ടായി. ഹരേക്കൽ ബവലിഗുരി പുതിയ പഞ്ചായത്ത് കെട്ടിടത്തിന് സമീപം ആംബുലൻസ് ഒരു ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹരേക്കൽ പഞ്ചായത്തിലെ സിസിടിവി ക്യാമറയിൽ മുഴുവൻ അപകടവും പതിഞ്ഞിട്ടുണ്ട്. മംഗളൂരു സൗത്ത് ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *