Your Image Description Your Image Description

കോട്ടയം: ഒരു കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. രാമപുരം വടക്കേടത്തു പീടിക ഭാഗത്ത്‌ നടത്തിയ പരിശോധനയിലാണ് പ്രതിയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. രാമപുരം പൊലീസ് ഇൻസ്‌പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതി അംദാദുൽ ഇസ് ലാമിനെ പിടികൂടിയത്. ഈ മാസം ആറിന് ഒരു കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ രാമപുരം പൊലീസ് പിടികൂടിയിരുന്നു. അയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് അംദാദുൽ ഇസ് ലാമിനെക്കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്.

തുടർന്ന് ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിന് ശേഷം വിൽപനക്കായി കൊണ്ടുവന്ന ഒരു കിലോ കഞ്ചാവുമായി അസം സ്വദേശിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ. സാബു ആന്റണി, എ.എസ്.ഐ. സജി, എസ്.സി.പി.ഒമാരായ വിനീത്, പ്രദീപ്‌ ഗോപാലൻ, സി.പി.ഒമാരായ വിഷ്ണു, ശ്യാം മോഹൻ, ജിതീഷ്, ശ്യാം ടി. ശശി, ഹോം ഗാർഡ് സുഭാഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

അതേസമയം തെങ്ങണ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ നിന്നും 1.41 കിലോഗ്രാം കഞ്ചാവുമായി ആസാം സ്വദേശിയെ പിടികൂടിയിരുന്നു. മുപ്പത്തിയഞ്ചുകാരനായ അസിം ചങ്മയ് ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍നിന്നും കഞ്ചാവിനൊപ്പം കഞ്ചാവ് ചുരുട്ടി വലിക്കാന്‍ ഉപയോഗിക്കുന്ന ചെറിയ ഉപകരണങ്ങളും 10,800 രൂപയും കണ്ടെത്തി. ഓണ്‍ലൈനില്‍ നിന്നും വാങ്ങിയിരുന്ന ഈ ഉപകരണള്‍ ഉള്‍പ്പെടെയാണ് ഇയാള്‍ കഞ്ചാവ് വിറ്റിരുന്നത്. കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എം. നൗഷാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്. ചങ്ങനാശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *